ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൂടുക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ കുടിക്കാം സബ്ജ പൈനാപ്പിൾ ലെെം ജ്യൂസ്‌. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ജ്യൂസ്...

വേണ്ട ചേരുവകൾ

  • സബ്ജ സീഡ്‌സ് 2 സ്പൂൺ 
  • നാരങ്ങ നീര് 3 സ്പൂൺ 
  • പഞ്ചസാര 3 സ്പൂൺ 
  • പൈനാപ്പിൾ 2 കഷ്ണം 
  • വെള്ളം 2 ഗ്ലാസ്‌ 
  • ഐസ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

സബ്ജ സീഡ്‌സ് വെള്ളത്തിൽ കുതിരാൻ ഇടുക. നാരങ്ങ, വെള്ളം, പഞ്ചസാര, പൈനാപ്പിൾ എന്നിവ നന്നായി അരച്ച് അരിച്ചു ഒരു ഗ്ലാസിൽ ഒഴിച്ച് കുതിർത്ത സബ്ജ സീഡ്‌സ് ചേർത്ത് കൊടുക്കാം. രുചികരമായ സബ്ജ പൈനാപ്പിൾ ലെെം ജ്യൂസ്‌ തയ്യാർ..

അടിപൊളി തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി


Asianet News Live | PR Controversy | Pinarayi Vijayan | PV Anvar | Malayalam News Live #Asianetnews