ശരീരഭാരം  കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും രാത്രിയിൽ അത്താഴത്തിന്റെ കൂടെ ചെറുപയര്‍ സാലഡ് ഉൾപ്പെടുത്തുക. ​കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹം തടയാനും സഹായിക്കുന്ന സാലഡുകളിലൊന്നാണ് ചെറുപയർ സാലഡ്. പ്രോട്ടീന്‍ സമ്പന്നമായ ചെറുപയർ സാലഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

സാലഡുകൾ പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണ്. ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും ഭക്ഷണത്തിൽ സാലഡ് ചേർക്കേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും രാത്രിയിൽ അത്താഴത്തിന്റെ കൂടെ ചെറുപയര്‍ സാലഡ് ഉൾപ്പെടുത്തുക. ​കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹം തടയാനും സഹായിക്കുന്ന സാലഡുകളിലൊന്നാണ് ചെറുപയർ സാലഡ്. പ്രോട്ടീന്‍ സമ്പന്നമായ ചെറുപയർ സാലഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1. ചെറുപയര്‍ മുളപ്പിച്ചത് 1 1/2 കപ്പ്
സവാള ചെറുതായി അരിഞ്ഞത് 1/2 കപ്പ്
തക്കാളി അരിഞ്ഞത് 1 കപ്പ്.
 വെള്ളരിക്ക അരിഞ്ഞത് 1 കപ്പ്.
പച്ചമുളക് 1 എണ്ണം
മല്ലിയില അരിഞ്ഞത് 2 ഇതള്‍


2. കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
ജീരകപ്പൊടി വറുത്തത് 1/2 ടീസ്പൂണ്‍
തൈര് 2 ടേബിള്‍ സ്പൂണ്‍.
ഇഞ്ചി നീര് അര ടീസ്പൂണ്‍.
ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍.
ഒലീവ് ഓയില്‍ 1 ടീസ്പൂണ്‍.
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മുളപ്പിച്ച ചെറുപയര്‍ ഉപ്പും വെള്ളവും ചേര്‍ത്ത് പത്ത് മിനിറ്റ് വേവിക്കുക. 

അധികം വേവാതെ ഇറക്കിയ ശേഷം ചൂടാറാൻ വയ്ക്കുക.

ഇതിനൊപ്പം രണ്ടാമത്തെ ചേരുവകളും ഉപ്പും യോജിപ്പിക്കുക.

 അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളായ തക്കാളി, വെള്ളരിക്ക, സവാള എന്നിവയും ഇതിനൊപ്പം ചേര്‍ക്കുക.

 മല്ലിയില അരിഞ്ഞത് ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

രുചികരമായ ചെറുപയര്‍ സാലഡ് തയ്യാറായി....