നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത പ്രധാനപ്പെട്ട രണ്ട് പച്ചക്കറികളാണ് സവാളയും ചെറിയ ഉള്ളിയും. കറിയ്ക്കും മറ്റ് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കും രുചി കൂട്ടാന്‍ സവാള കൂടിയേ തീരൂ. സവാളയാണോ ചെറിയ ഉള്ളിയാണോ ​ഗുണങ്ങളിൽ കേമൻ പലർക്കും ഇതിനെ കുറിച്ച് സംശയമുണ്ടാകും. 

രണ്ടിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത്, നാരുകൾ, പ്രോട്ടീൻ, വെെറ്റമിനുകൾ, അന്നജം ഇവയെല്ലാം രണ്ടിലും ഉണ്ട്. പക്ഷേ കലോറിയിൽ സവാളയ്ക്ക് 100 ​ഗ്രാമിൽ 40 ആണെങ്കിൽ ഉള്ളിയിൽ 100 ​ഗ്രാമിൽ 75 ​കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് അമിതവണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ എത്ര വിലയായാലും സവാള തന്നെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ഔഷധമൂല്യത്തിലും രണ്ട് പേർക്കും ഏകദേശം ഒരേ റോളുകളാണ് ഉള്ളത്. രക്തം കട്ടകെട്ടാതെയിരിക്കാൻ സഹായിക്കുന്ന Quercetin എന്ന antioxidant അടങ്ങിയിരിക്കുന്നത് ഉള്ളിയിലാണ്. ഇവ രണ്ടും antibacterial,antiviral,antifungal ​ഗുണങ്ങളുള്ള പച്ചക്കറികൾ ആണ്.  ഹൃദയാരോ​ഗ്യം നി‌ലനിർത്താനും, രക്തം കട്ടകെട്ടാതെയിരിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇവ രണ്ടും സഹായിക്കുന്നു.

പോഷകങ്ങളുടെ കാര്യത്തിൽ സവാളയെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ചെറിയ ഉള്ളി. അതായത്, പ്രോട്ടീൻ, ഫെെബർ, മെെക്രോ ന്യൂട്രിയൻസായ അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ എ, സി എന്നിവ ചെറിയ ഉള്ളിയിലാണ് കൂടുതൽ അടങ്ങിയിട്ടുള്ളത്. 

കടപ്പാട്:

ഡോ. ലളിത അപ്പുക്കുട്ടൻ,
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.