Asianet News MalayalamAsianet News Malayalam

സ്ഥിരമായി ശീതളപാനിയങ്ങള്‍ കുടിക്കുന്നുണ്ടോ ? മരണസാധ്യത കൂടുതലെന്ന് പഠനം

മധുരത്തിനായി കൃത്രിമമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഏതാണ് ആരോഗ്യത്തെ ബാധിക്കുന്ന ഘടകമെന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന്...

soft drinks causes  Early Death in New Study
Author
London, First Published Sep 7, 2019, 4:07 PM IST

ലണ്ടന്‍: പഞ്ചസാരയുടെ അളവ് കൂടുതലായുള്ള പാനീയങ്ങള്‍ കുടിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് പഠനം. മധുരമുള്ള പാനീയങ്ങളുടെ അളവ് പരിമിതപ്പെടുത്തി വെള്ളം ധാരാളമായി കുടിക്കണമെന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്. ശീതളപാനീയങ്ങളെക്കുറിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ പഠനമാണിത്. 

മധുരത്തിനായി കൃത്രിമമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഏതാണ് ആരോഗ്യത്തെ ബാധിക്കുന്ന ഘടകമെന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് മുര്‍ഫി പറഞ്ഞു. 45000 ലധികം പേരില്‍ പഠനം നടത്തിയെന്നാണ് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിലെ ഗവേഷകനായ ഡോ നീല്‍ മുര്‍ഫി വ്യക്തമാക്കി. 

1992 നും 2000 നും ഇടയിലാണ് ആളുകളെ പഠനത്തിനായി തെരഞ്ഞെടുത്തത്. 16 വര്‍ഷം നിരീക്ഷണം നടത്തി. 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 70 ശതമാനം പേര്‍ സ്ത്രീകളായിരുന്നു. മുമ്പ് ക്യാന്‍സര്‍ ഹൃദ്രോഗം പ്രമേഹം എന്നിവ ഉള്ളവരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഇതില്‍ 41600 പേര്‍ മരിച്ചു. ദിവസം രണ്ട് ഗ്ലാസില്‍ കൂടുതല്‍ ശീതളപാനീയങ്ങള്‍ കുടിക്കുന്നവരില്‍ 17 ശതമാനം മരണസാധ്യത കൂടുതലാണ്. ഒരു മാസം ഒരു ഗ്ലാസില്‍ താഴെ ശീതളപാനീയങ്ങള്‍ കുടിച്ചവരില്‍ 9.03 ശതമാനം മാത്രമാണ് മരണസാധ്യത. 

Follow Us:
Download App:
  • android
  • ios