പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാല്‍  ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം.

ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം... 

Add Asianetnews as a Preferred SourcegooglePreferred

ഒന്ന്...

കറുവപ്പട്ട ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഇവ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യും. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ഇവ സഹായിക്കും. 

രണ്ട്... 

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും ഇവ സഹായിക്കും.

മൂന്ന്... 

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും. 

നാല്...

ഏലയ്ക്കയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ഇവയും ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഏലയ്ക്ക സഹായിക്കും. 

അഞ്ച്... 

കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതോടൊപ്പം നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്. കുരുമുളകിലെ പെപ്പറിന്‍ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. 

ആറ്... 

ഉലുവയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തൊലി കളയാതെ കഴിക്കാം ഈ ആറ് പച്ചക്കറികള്‍...

youtubevideo