Asianet News MalayalamAsianet News Malayalam

'വെജിറ്റേറിയന്‍ ഡയറ്റാണോ? ഈ രണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം'

വെജിറ്റേറിയന്‍ ഡയറ്റാണോ നോണ്‍-വെജിറ്റേറിയന്‍ ഡയറ്റാണോ നല്ലതെന്ന തര്‍ക്കം എത്രയോ കാലമായി നടക്കുന്നതാണ്. രണ്ട് തരം ഡയറ്റിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയെക്കുറിച്ചെല്ലാം നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്

study says that vegetarian diet may help to resist diabetes
Author
Trivandrum, First Published Sep 24, 2019, 4:12 PM IST

വെജിറ്റേറിയന്‍ ഡയറ്റാണോ നോണ്‍-വെജിറ്റേറിയന്‍ ഡയറ്റാണോ നല്ലതെന്ന തര്‍ക്കം എത്രയോ കാലമായി നടക്കുന്നതാണ്. രണ്ട് തരം ഡയറ്റിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയെക്കുറിച്ചെല്ലാം നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. 

അത്തരത്തില്‍ പുറത്തുവന്നിരിക്കുന്ന പുതിയൊരു പഠനത്തിന്റെ വിശദാശങ്ങളിലേക്കാണ് ഇനി കടക്കുന്നത്. വെജിറ്റേറിയന്‍ ഡയറ്റ് കൊണ്ടുണ്ടാകുന്ന രണ്ട് സുപ്രധാന ഗുണങ്ങളാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 'യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബെറ്റിസ്'ന്റെ വാര്‍ഷികപരിപാടിയിലാണ് ഡോ. ഹന ഖെലോവ തന്റെ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളെ കുറിച്ചായിരുന്നു ഡോ ഹനയുടെ പഠനം. പ്രമേഹം എന്ന അസുഖത്തെ കേന്ദ്രമാക്കിക്കൊണ്ട് കൂടിയാണ് അവര്‍ ഈ വിഷയത്തെ സമീപിച്ചത്. 

വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യതയും അതുപോലെ അമിത ശരീരവണ്ണമുണ്ടാകാനുള്ള സാധ്യതയും കുറവാണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. കുടലിനകത്ത് കാണപ്പെടുന്ന ചിലയിനം ബാക്ടീരിയകളാണത്രേ ഇതിന് സഹായകമാകുന്നത്. മോശം കൊഴുപ്പ് ശരീരത്തിലടിയുന്ന പ്രവണത ഇല്ലാതാകുന്നതോടെയാണത്രേ ശരീരവണ്ണം മിതമായ തലത്തില്‍ നിര്‍ത്താന്‍ വെജിറ്റേറിയന്‍ ഡയറ്റ് സഹായിക്കുന്നത്. 

മുമ്പ് നടന്ന പല പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഫലങ്ങളായതിനാല്‍ത്തന്നെ ഇതേ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios