മുംബൈ: ശരീരസൗന്ദര്യാരാധകര്‍ എന്നും അസൂയയോടെ കാണുന്ന വ്യക്തിയാണ് സണ്ണി ലിയോണ്‍. കൃതയമായ ഭക്ഷണരീതി പിന്തുടര്‍ന്ന് ശരീരവടിവ് നിലനിര്‍ത്തുന്ന ബോളിവുഡ് താരങ്ങളില്‍ സണ്ണിയുടെ സ്ഥാനം മുന്‍നിരയില്‍ തന്നെയാണ്. അഴകളവുകളില്‍ വിട്ടുവീഴ്ച വരുത്താത്ത തന്‍റെ ഭക്ഷണക്രമം വെളിപ്പെടുത്തുകയാണ് സണ്ണി ലിയോണ്‍.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി തന്‍റെ ആഹാരക്രമം വ്യക്തമാക്കിയത്. ദാല്‍ മക്കാനിയാണ് സണ്ണിയുടെ പ്രിയ വിഭവം.   ഒരു ഗ്ലാസ് തേങ്ങാവെള്ളമോ നാരങ്ങ ചേര്‍ത്ത വെള്ളമോ കുടിച്ചാണ് സണ്ണി ഒരു ദിവസം ആരംഭിക്കുന്നത്. 

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കാറില്ല. ഓട്സാണ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത്. സിന്നമ്മണ്‍ ആപ്പിള്‍ ഓട്സ്, ബ്രൗണ്‍ ഷുഗര്‍ ഓട്സ് എന്നിവയാണ് ഇഷ്ടം. ഡയറ്റ് എത്ര നിയന്തിച്ചാലും രാവിലെ ഒരു കപ്പ് കാപ്പി നിര്‍ബന്ധമാണെന്നും അത് തന്നെ കൂടുതല്‍ ഊര്‍ജസ്വലയാക്കുമെന്നും സണ്ണി പറയുന്നു. വീഗന്‍ റെസിപ്പീസിന്‍റെ ആരാധികയായ സണ്ണി ഉച്ചയ്ക്ക് വെജിറ്റബിള്‍ സാലഡാണ് കഴിക്കുക. അത്താഴത്തിലും സാലഡിന് പ്രാധാന്യം നല്‍കും. ഇടനേരങ്ങളില്‍ കൊറിക്കാനായി ഉപ്പും ബട്ടറും ചേര്‍ക്കാത്ത പോപ്കോണും പതിവാണ്. 

രാവിലെ നേരത്തെ ഉണരുന്നതും സണ്ണിയുടെ ആരോഗ്യത്തിന്‍റെ രഹസ്യങ്ങളിലൊന്നാണ്. പ്രഭാതഭക്ഷണത്തിന് ശേഷം  വ്യായാമം മുടക്കാറില്ല. എന്നാല്‍ ഇടയ്ക്കൊക്കെ ഡയറ്റില്‍ നിന്ന് മാറുമെന്നും ചിലപ്പോഴൊക്കെ രാത്രിയില്‍ ഒരു കഷണം പിസ കഴിക്കുമെന്നും സണ്ണി പറഞ്ഞു.