കാപ്പിയും ചായയുമാണെങ്കില്‍ ദിവസത്തില്‍ രണ്ട് കപ്പില്‍ കൂടുതല്‍ വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. മിക്കവരും കാപ്പി ആയാലും ചായ ആയാലും പഞ്ചസാര ചേര്‍ത്ത് തന്നെയാണ് കഴിക്കുക. ഇത് മാത്രമല്ല കാപ്പിയുടെയും ചായയുടെയും പ്രശ്നം. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജി പറയുന്നത് കേള്‍ക്കൂ. 

മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചൂട് കാപ്പിയിലോ ചായയിലോ ആകാം. ഇതിന് ശേഷം ദിവസത്തില്‍ തന്നെ പലതവണ കാപ്പിയും ചായയും കഴിക്കും. ജോലിയില്‍ ഒരല്‍പം വിരസതയോ, പകല്‍ നേരത്ത് ഉന്മേഷക്കുറവോ തോന്നിയാലെല്ലാം മിക്കവരും കാപ്പിയിലും ചായയിലുമാണ് ആശ്രയം കണ്ടെത്തുന്നത്. 

ചിലര്‍ക്കാണെങ്കില്‍ ഇങ്ങനെ കാപ്പിയും ചായയും കഴിക്കുന്നതിനൊപ്പം സിരഗറ്റും ശീലമായിക്കാണും. പുകവലി പൊതുവില്‍ തന്നെ ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ഏവര്‍ക്കുമറിയാം. ഇതിന് പുറമെ ചായയ്ക്കും കാപ്പിക്കും ഭക്ഷണത്തിനുമെല്ലാം ശേഷമോ ഒപ്പമോ പുകവലിക്കുന്നത് വയറിനെ വളരെ മോശമായ രീതിയിലാണ് ബാധിക്കുക. നാം കഴിക്കുന്നത് എന്തോ അത് ശരീരത്തില്‍ നല്ലരീതിയില്‍ പിടിക്കുന്നത് തടയാൻ ഈ പുകവലി കാരണമാകുന്നു. 

കാപ്പിയും ചായയുമാണെങ്കില്‍ ദിവസത്തില്‍ രണ്ട് കപ്പില്‍ കൂടുതല്‍ വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. മിക്കവരും കാപ്പി ആയാലും ചായ ആയാലും പഞ്ചസാര ചേര്‍ത്ത് തന്നെയാണ് കഴിക്കുക. ഇത് മാത്രമല്ല കാപ്പിയുടെയും ചായയുടെയും പ്രശ്നം. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജി പറയുന്നത് കേള്‍ക്കൂ. 

'ഉന്മേഷം തോന്നാൻ കാപ്പിയോ ചായയോ കുടിക്കുമ്പോള്‍, ഉന്മേഷം കിട്ടുന്നുവെന്നത് വെറും തോന്നലാണ്. നൈമിഷികമായൊരു ഊര്‍ജ്ജം മാത്രമാണിത്. ചായയും കാപ്പിയും സിഗരറ്റും നല്‍കുന്ന ഉന്മേഷം ഇങ്ങനെ തന്നെയാണ്. ഇവ അഡിക്ഷൻ ഉണ്ടാക്കുന്നവയുമാണ്. ഒരു കപ്പ് ഇൻസ്റ്റന്‍റ് കാപ്പിയിൽ 60- 70 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ചായയില്‍ ഇതിന്‍റെ പകുതി കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മിതമായ അളവിലാണെങ്കില്‍ പ്രശ്നമല്ല. എന്നാല്‍ അതില്‍ക്കൂടുതലാകുമ്പോള്‍ നെഗറ്റീവ് ആയ ഫലമാണ് ആരോഗ്യത്തിന് ഉണ്ടാകുന്നത്...'- അഞ്ജലി പറയുന്നു. 

ഉന്മഷക്കുറവ് തോന്നുമ്പോള്‍ ചായയും കാപ്പിയും സിഗരറ്റുമെല്ലാം ഉപയോഗിക്കുന്നതിന് പകരം എന്‍സൈമുകള്‍ കാര്യമായി അടങ്ങിയ പഴങ്ങളോ പച്ചക്കറികളോ ജ്യൂസാക്കിയത് കഴിക്കുന്നതാണ് കുറെക്കൂടി ഉത്തമമെന്നും അഞ്ജലി പറയുന്നു. ഹെര്‍ബല്‍ ടീ, ഗ്രീൻ ടീ, മല്ലിയിലയോ മിന്‍റോ ചേര്‍ത്ത ജ്യൂസുകള്‍, ഇളനീര്‍, ഓറഞ്ച് ജ്യൂസ് എന്നിവയെ എല്ലാം ആശ്രയിക്കാം. ഇവയൊന്നും തന്നെ അഡിക്ഷനുണ്ടാക്കുന്നവയല്ല. പ്രകൃതിദത്തവും പോഷകങ്ങളാല്‍ സമ്പന്നവുമാണ്. ആരോഗ്യകരമായ ഭക്ഷണം പച്ചയ്ക്ക് കഴിക്കാവുന്നതാണെങ്കില്‍ അവയും ഈ ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്നതാണെന്നും അഞ്ജലി പറയുന്നു. 

Also Read:- 'എന്താണ് ഇന്ത്യക്കാര്‍ക്ക് ചായയോട് ഇത്ര പ്രിയം'; കൊറിയന്‍ യൂട്യൂബറുടെ വീഡിയോ