Asianet News MalayalamAsianet News Malayalam

ഇത് മനുഷ്യനെക്കാൾ ഉയരമുള്ള ഭീമൻ പി​സ; ചിത്രങ്ങൾ വൈറല്‍

അമേരിക്കയിലെ ഒരു റെസ്റ്റോറന്‍റിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഏറ്റവും വലിയ പിസ തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളെയും ഭക്ഷണപ്രേമികളെയും ആകര്‍ഷിക്കാനാണ് ഈ റെസ്റ്റോറന്‍റ്  മനുഷ്യനേക്കാളും ഉയരമുള്ള പിസ തയ്യാറാക്കിയത്.

The Picture Of Biggest Pizza goes viral
Author
Thiruvananthapuram, First Published May 12, 2021, 2:44 PM IST

പിസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പുതുതലമുറക്കാരാണ് ഏറെയും പിസയുടെ ആരാധകര്‍. പല രുചികളിലുള്ള പിസ നമുക്ക് ഇന്ന് വിപണിയില്‍ ലഭ്യമാണ്. പിസയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും നിരവധിയാണ്. എന്നാല്‍ മനുഷ്യനെക്കാൾ ഉയരമുള്ള പി​സ കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു പിസാ പരീക്ഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

അമേരിക്കയിലെ ഒരു റെസ്റ്റോറന്‍റിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഏറ്റവും വലിയ പിസ തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളെയും ഭക്ഷണപ്രേമികളെയും ആകര്‍ഷിക്കാനാണ് ഈ റെസ്റ്റോറന്‍റ്  മനുഷ്യനേക്കാളും ഉയരമുള്ള പിസ തയ്യാറാക്കിയത്. ഇതിന്‍റെ ചിത്രം പുറത്തുവന്നതോടെ സൈബര്‍ ലോകത്ത് സംഭവം ഹിറ്റായി എന്നുപറയാം. 

സാധാരണ പിസ പായ്ക്ക് ചെയ്യുന്ന പോലെ കടലാസ് പെട്ടിയിലാണ് ഈ ഭീമൻ പിസയും വച്ചിരിക്കുന്നത്. അതിനടുത്തായി ഒരു മനുഷ്യൻ കിടക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഭീമന്‍ പിസയുമായി താരതമ്യപ്പെടുത്തുമ്പോൾ അയാളുടെ ഉയരം കുറഞ്ഞത് രണ്ടടി കുറവാണെന്ന് തോന്നും.

The Picture Of Biggest Pizza goes viral

 

എന്തായാലും ഇതോടെ ഈ റെസ്റ്റോറന്‍റ്  ലോകം മുഴുവൻ പ്രസിദ്ധമാവുകയും ചെയ്തു. ഇനി ഇത് വാങ്ങാനായി അമേരിക്കയിലേയ്ക്ക് പോകണോ എന്നാണ് പിസാപ്രേമികള്‍ ചോദിക്കുന്നത്. 

Also Read: സ്വർണ്ണാഭരണങ്ങൾ ധരിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന കുൽഫി-ഫലൂദ വിൽപ്പനക്കാരൻ; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios