പുരുഷന്മാര്‍ അനിമല്‍ പ്രോട്ടീന്‍ കൂടുതലടങ്ങിയ ആഹാരം സ്ഥിരമായി കഴിക്കുന്നത്‌  മരണനിരക്ക് കൂട്ടാനിടയാക്കുമെന്ന് പുതിയ പഠനം. 

പുരുഷന്മാര്‍ അനിമല്‍ പ്രോട്ടീന്‍ കൂടുതലടങ്ങിയ ആഹാരം സ്ഥിരമായി കഴിക്കുന്നത്‌ മരണനിരക്ക് കൂട്ടാനിടയാക്കുമെന്ന് പുതിയ പഠനം. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനിമല്‍ പ്രോട്ടീന്‍, ഇറച്ചി എന്നിവ കൂടുതലായുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് പുരുഷന്മാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

പ്ലാന്‍റ് ബേസ്ഡ് പ്രോട്ടീന്‍ അടങ്ങിയ ഡയറ്റ് സ്ഥിരമായി കഴിക്കുന്നവരെ അപേക്ഷിച്ച് അനിമല്‍ പ്രോട്ടീന്‍ ധാരാളം കഴിക്കുന്നവരുടെ മരണനിരക്ക് 23 % കൂടുതലാണെന്നാണ് പഠനം പറയുന്നത്. ഡയറ്ററി പ്രോട്ടീന്‍ അടങ്ങിയ ആഹാരം കൂടുതലായി കഴിക്കുന്ന പുരുഷന്മാരുടെ ആരോഗ്യത്തെയും ഇത് ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഇത്തരക്കാരില്‍ ടൈപ്പ് രണ്ട് ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ കൂടി ഉണ്ടെങ്കില്‍ ഈ അപകടനിരക്ക് ഇരട്ടിയാകും.