ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. ദിവസവും രാവിലെ ഓരോ ആപ്പിള്‍ വീതം കഴിച്ചാല്‍ അസുഖങ്ങള്‍ അകന്നുനില്‍ക്കുമെന്നാണ് പറയാറുള്ളത്. 

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. ദിവസവും രാവിലെ ഓരോ ആപ്പിള്‍ വീതം കഴിച്ചാല്‍ അസുഖങ്ങള്‍ അകന്നുനില്‍ക്കുമെന്നാണ് പറയാറുള്ളത്. എന്നാല്‍ ആപ്പിളിന്റെ പുറത്തെ മെഴുക് ആവരണം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അനാരോഗ്യകരമായി മാറും. ചുരണ്ടിയെടുത്ത് കത്തിച്ചാല്‍ കത്തുന്ന തരത്തിലുള്ള മെഴുകാണ് ആപ്പിളുകളില്‍ ഉള്ളത്. ആപ്പിളുകളിലെ കേട് മറയ്ക്കാനും ഈ മെഴുക് ഉപയോഗിക്കുകയാണ്. 

ചുരണ്ടിയെടുത്താല്‍ ഇളകിപ്പോരുന്ന മെഴുക് എല്ലാ ആപ്പിളുകളിലും. കൂട്ടിയെടുത്ത് തീ കാണിച്ചാല്‍ കത്തുന്ന സ്ഥിതി. പാകമായവയും അല്ലാത്തവയും എല്ലാം ഇങ്ങനെ മെഴുക് ആവരണവുമായാണ് കടകളില്‍ എത്തിച്ചിരിക്കുന്നത്. ആപ്പിള്‍ കേടാവുകയുമില്ല, കേടായത് പുറത്തറിയുകയുമില്ല. നന്നായി കഴുകിയെടുത്താല്‍പ്പോലും പോകാത്ത മെഴുക് പുരണ്ട ആപ്പിള്‍ കഴിക്കുന്നതിലൂടെ ഉയരുന്ന ആരോഗ്യഭീഷണി വേറെയാണ്. അതേസമയം, ഇവ പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ എല്ലായിടത്തും ഇല്ലാത്തത് പ്രതിസന്ധിയാവുകയാണ്.