അമേരിക്കന്‍ സ്വദേശിയായ പാരിഷ് ബ്രൌണ്‍  ചായ കുടിക്കാനാണ്  മക് ഡൊണാള്‍ഡ്സില്‍ പോയത്.  മധുരമുളള ചായയില്‍ കുറച്ച് നാരങ്ങയും കൂടി തരാന്‍ ബ്രൌണ്‍ ആവശ്യപ്പെട്ടു. അങ്ങനെ ചായ കപ്പില്‍ മൂന്ന് ബാഗുമിട്ട് ബ്രൌണിന് അവര്‍ നല്‍കി. ചായ കുടിച്ച് 'കിളി' പോയ ബ്രൌണിന് അപ്പോഴാണ് കാര്യം മനസ്സിലായത്.

 “Extra lemon” എന്നത് അവിടെ കഞ്ചാവിന്‍റെ കോഡ് ഭാഷയാകാമെന്ന്. കാരണം ആ മൂന്ന് ബാഗിലായി അവര്‍ നല്‍കിയത് കഞ്ചാവായിരുന്നു. കഞ്ചാവ് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ബ്രൌണിന് കഞ്ചാവിന്‍റെ മണമോ രുചിയോ അറിയില്ലായിരുന്നു. 

ഞങ്ങളുടെ ഏറ്റവും വലിയ മുൻ‌ഗണന എല്ലായ്പ്പോഴും ഉപഭോക്താക്കളുടെ സുരക്ഷയും ക്ഷേമവുമാണ്. ഈ സംഭവത്തിൽ പൂർണമായും ഞങ്ങൾ സഹകരിക്കുമെന്ന് മക്ഡൊണാൾഡ് പ്രതികരിച്ചു.