രാജ്യത്താകെ ഉള്ളിവില കുതിച്ചുയരുകയാണ്.  സവാളയ്ക്കും ചെറിയ ഉള്ളിക്കുമൊക്കെ വില 100 കഴിഞ്ഞു.  സെഞ്ച്വറി കടന്ന് വില മുന്നോട്ട് പോകുമ്പോള്‍ ഉള്ളി മോഷണം വരെയെത്തി കാര്യങ്ങള്‍. സവാള വില ഉയരുന്നതിൽ കടുത്ത പ്രതിഷേധവും ഉയരുന്നരുണ്ട്. 
ഇതിനിടയില്‍ ഉളളിയെ കുറിച്ച് ട്രോളുകളുമെത്തി. 

 

 

സവാള ചാക്ക് കെട്ടിപ്പിടിച്ചും പൂട്ടിയിട്ടും ഉറങ്ങുന്ന ചിത്രങ്ങളാണ് ഏറ്റവും രസകരം. 

 

സീരീയിൽ കില്ലർ പവനായിയുടെ കയ്യിലുള്ള ‘വിലകൂടിയ’ ഐറ്റങ്ങളിലും സവാള സ്ഥാനം പിടിച്ചു.

 

കല്യാണവീട്ടിൽ സവാള അരിയുന്ന പ്യാരിയെ ഓർമയില്ലേ.... ഇന്നത്തെ അവസ്ഥയിൽ മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ രംഗമാണ് ഇതെന്നാണ് ട്രോളന്മാർ പറയുന്നത്. ഇതുപോലെ നിരവധി ട്രോളുകളാണ് സേഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്.