ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാം. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

അത്തരത്തില്‍ കൊളാജിന്‍ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും അയേണും കൊളാജിനും ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളാജിന്‍ ഉല്‍പ്പാദനം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും ചര്‍മ്മത്തിലെ വരൾച്ച, കറുത്ത പാടുകൾ, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചെയ്യുന്നു. 

മൂന്ന്...

ബെറി പഴങ്ങളാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

നെല്ലിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്...

ക്യാരറ്റ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഇഞ്ചി വെള്ളം കുടിക്കാറുണ്ടോ? അറിയാം ഈ ഗുണങ്ങള്‍...

youtubevideo