Asianet News MalayalamAsianet News Malayalam

സൂപ്പര്‍താരം പങ്കുവച്ച ഫുഡ് വീഡിയോയില്‍ കറിയില്‍ ഈച്ച; മറുപടിയുമായി താരം

ബോളിവുഡ് സൂപ്പര്‍ താരം ജാക്കി ഷ്റോഫ് പങ്കുവച്ചൊരു വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. ഫാമില്‍ നിന്ന് പറിച്ചെടുത്ത ഫ്രഷായ ഓര്‍ഗാനിക് വിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

video shared by jackie shroff gets huge attention after a dead fly spotted in dal curry hyp
Author
First Published Sep 28, 2023, 11:21 AM IST

സിനിമാതാരങ്ങള്‍ മിക്കവാറും പേരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല, വ്യക്തിപരമായ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം ഇന്ന് മിക്ക താരങ്ങളും ആരാധകര്‍ക്കും ഫോളോവേഴ്സിനും വേണ്ടി സോഷ്യല്‍ മീഡിയിയലൂടെ പങ്കുവയ്ക്കാറുണ്ട്. 

താരങ്ങളാണെങ്കില്‍ അവരുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ - പ്രത്യേകിച്ച് ഡയറ്റ്, വര്‍ക്കൗട്ട് അതുപോലെ തന്നെ 'ഹെല്‍ത്തി'യായ ജീവിതരീതികള്‍ എന്നിവയെ കുറിച്ചെല്ലാം ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയ്ക്കെല്ലാം തന്നെ കാഴ്ചക്കാരും ഏറെയാണ്.

ഇപ്പോഴിതാ ഇത്തരത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ജാക്കി ഷ്റോഫ് പങ്കുവച്ചൊരു വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. ഫാമില്‍ നിന്ന് പറിച്ചെടുത്ത ഫ്രഷായ ഓര്‍ഗാനിക് വിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. എന്നാലീ വീഡിയോ ശ്രദ്ധേയമാകാൻ മറ്റൊരു കാരണമുണ്ട്.

വീഡിയോയില്‍ കാണിച്ചിരിക്കുന്ന പരിപ്പ് കറിയില്‍ ഒരു വലിയ ഈച്ച ചത്തുകിടക്കുന്നത് കാണാം. വീഡിയോ കണ്ട പലരും ഇക്കാര്യം ശ്രദ്ധിക്കുകയും കമന്‍റിലൂടെ ചോദിക്കുകയും ചെയ്തു. വളരെ മികച്ച - ഹെല്‍ത്തിയായ ഭക്ഷണം എന്ന പേരില്‍ പങ്കുവച്ച വീഡിയോയില്‍ കറിയില്‍ ഈച്ച കിടക്കുന്നത് കണ്ടില്ലേ എന്നുള്ള തരത്തിലെല്ലാം ചോദിക്കുകയാണ് പലരും. 

ഈ ചോദ്യത്തിന് താരം തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്. 'ബ്രോ, ഞാൻ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്...' എന്നാണ് താരം നല്‍കിയിരിക്കുന്ന മറുപടി. എന്നുവച്ചാല്‍ ഈച്ചയോ അല്ലെങ്കില്‍ അതുപോലുള്ള പ്രാണികളോ ഭക്ഷണത്തില്‍ വീഴുന്നത് കാട് പോലൊരു ചുറ്റുപാടില്‍ വളരെ സ്വാഭാവികം ആണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. 

എന്തായാലും കറിയില്‍ ഈച്ച ചത്തുകിടക്കുന്നത്  കണ്ടതോടെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് പറയാം. ബോളിവുഡ് താരം സുനില്‍ ഷെട്ടി അടക്കം പലരും ജാക്കിയുടെ വീഡിയോയ്ക്ക് കമന്‍റിട്ടിട്ടുണ്ട്. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jackie Shroff (@apnabhidu)

Also Read:- പതിനാറായിരം രൂപയ്ക്ക് റെസ്റ്റോറന്‍റില്‍ നിന്ന് ജീവനുള്ള കൊഞ്ച് വാങ്ങി; ശേഷം ചെയ്തത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios