ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണ് വീഡിയോയില്‍ നമ്മള്‍ കാണുന്നത്. ഇവിടെ ഭീമമായ അളവില്‍ ചിക്കൻ വേവിച്ച് മസാലയും മറ്റ് കൂട്ടുമെല്ലാം ചേര്‍ത്ത് ഒരു സ്പെഷ്യല്‍ ഷവര്‍മ്മയാണ് തയ്യാറാക്കുന്നത്

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും. ഓരോ നാട്ടിലെയും വ്യത്യസ്തമായ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്നതോ, അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ തന്നെ തനത് രുചികളെ ഓര്‍മ്മിപ്പിക്കുന്നതോ അതുമല്ലെങ്കില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടെത്തുന്ന പുത്തൻ ട്രെൻഡുകളോ എല്ലാമാകം ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളുടെ ഉള്ളടക്കം.

എന്തായാലും ഫുഡ് വീഡിയോകള്‍ക്ക് എപ്പോഴും ധാരാളം പ്രേക്ഷകരുണ്ട് എന്നത് വ്യക്തമാണ്. ഇക്കൂട്ടത്തില്‍ ചില വീഡിയോകളെങ്കിലും വിമര്‍ശനങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. ഇതുപോലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണ് വീഡിയോയില്‍ നമ്മള്‍ കാണുന്നത്. ഇവിടെ ഭീമമായ അളവില്‍ ചിക്കൻ വേവിച്ച് മസാലയും മറ്റ് കൂട്ടുമെല്ലാം ചേര്‍ത്ത് ഒരു സ്പെഷ്യല്‍ ഷവര്‍മ്മയാണ് തയ്യാറാക്കുന്നത്. ഇതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 100 കിലോ ചിക്കനാണ് ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുന്നതത്രേ. ഇത് വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിലാണ് സൂചിപ്പിച്ചിട്ടുള്ളത്. 

മാത്രമല്ല 'ഹൈജീനിക് ഷവര്‍മ്മ' അഥവാ വൃത്തിയോടെ തയ്യാറാക്കുന്ന ഷവര്‍മ്മ എന്നും അടിക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. അതേസമയം വീഡിയോ കാണുമ്പോള്‍ ഇത് അത്രമാത്രം വൃത്തിയിലും സൂക്ഷ്മതയിലും അല്ല തയ്യാറാക്കുന്നത് എന്നാണ് അധിക കമന്‍റുകളിലും ആളുകള്‍ കുറിച്ചിട്ടുള്ളത്. കാണുമ്പോള്‍ കഴിക്കാൻ തോന്നുന്നില്ല എന്നും, ഇതാണോ വൃത്തിയുള്ള ഷവര്‍മ്മ എന്നുമെല്ലാം പലരും വിമര്‍ശനസ്വരത്തില്‍ കമന്‍റില്‍ ചോദിക്കുന്നു. ചിലര്‍ക്കാണെങ്കില്‍ ഇത് ആരോഗ്യകരമായ രീതിയില്‍ അല്ല തയ്യാറാക്കുന്നത് എന്നതാണ് പ്രശ്നം. 

എന്തായാലും നെഗറ്റീവ് കമന്‍റുകള്‍ കുറച്ചധികം കിട്ടിയാലും വീഡിയോയ്ക്ക് നല്ല ശ്രദ്ധ കിട്ടിയിട്ടുണ്ട്. അതേസമയം വീഡിയോയിലെ ഷവര്‍മ്മ കണ്ട് ഇഷ്ടപ്പെട്ടവരുമുണ്ട് കെട്ടോ. പലരും ഈ കടയുടെ വിലാസം ചോദിക്കുന്നുണ്ട്. പോയി കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രകടിപ്പിച്ചവരും ഏറെ. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 25 ലക്ഷത്തിന്‍റെ വസ്ത്രങ്ങള്‍ മോഷണം പോയി; സിസിടിവി ദൃശ്യം തെളിവായി....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo