Asianet News MalayalamAsianet News Malayalam

തലയോട്ടിയുടെ ആകൃതിയിലുള്ള പിസ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

സ്ട്രീറ്റ് ഫുഡില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. തലയോട്ടിയുടെ ആകൃതിയിലുള്ള പിസ തയ്യാറാക്കുന്ന വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. 

Viral Video Shows Skull Shaped Pizza azn
Author
First Published Oct 19, 2023, 6:55 PM IST

ഭക്ഷണത്തില്‍ നടക്കുന്ന പല പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലതൊക്കെ വിമര്‍ശനങ്ങളും ട്രോളുകളും നേടാറുമുണ്ട്. ഇവിടെയിതാ ഒരു സ്ട്രീറ്റ് ഫുഡില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. തലയോട്ടിയുടെ ആകൃതിയിലുള്ള പിസ തയ്യാറാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. 

തലയോട്ടിയുടെ ആകൃതിയിലുള്ള പിസ ചട്ടിയിൽ വറുത്തെടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.  ഓറഞ്ച് നിറത്തിലുള്ള സോസ് പുരട്ടുന്നതും മയോന്നൈസ്, കെച്ചപ്പ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് കണ്ണുകൾ, മൂക്ക് എന്നിവയെ ഫിനിഷിംഗ് ടച്ച് ചെയ്യുന്നതും വീഡിയോയില്‍ കാണാം. സാധാരണ പിസയെ ഒരു ഭയാനകമായ കലാസൃഷ്ടിയാക്കി മാറ്റുകയാണ് ഇവിടെ. 

100 ​​രൂപയ്ക്ക് ഈ സ്‌ക്കൾ പിസ ലഭ്യമാണെന്ന് റീല്‍സിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത്. ഒരു മില്യണ്‍ കാഴ്ചക്കാരെ ആണ്  വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്.  "ഭേജ ഫ്രൈ" എന്നാണ് ചിലര്‍ ഈ വിഭവത്തെ വിളിക്കുന്നത്. ഇതില്‍ പിസ എവിടെ എന്നും ചിലര്‍ ചോദിക്കുന്നു. ഇത് ആരാണ് കഴിക്കുക എന്നും കമന്‍റ് ചെയ്യുന്നവരുണ്ട്. എന്തൊരു ഭയപ്പെടുത്തുന്ന വിഭവം എന്നാണ് മറ്റൊരാളുടെ കമന്‍റ്. 

 

Also read: വെറും വയറ്റില്‍ കറ്റാർവാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios