ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട‌ ചേരുവകൾ 

പച്ചരി 1 1/2 കപ്പ് 

ഗോതമ്പുപൊടി 2 ടേബിൾ സ്പൂൺ 

ഏലയ്ക്ക 3 എണ്ണം 

ശർക്കര 4 എണ്ണം (വലുത് )

എള്ള് 1 സ്പൂൺ 

നെയ്യ് 2 ടേബിൾ സ്പൂൺ 

ഉപ്പ് 1/4 സ്പൂൺ 

എണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പച്ചരി 5-6 മണിക്കൂർ കുതിർത്താനായി വയ്‌ക്കുക. അതിനുശേഷം ശർക്കര പാനിയാക്കി തണുക്കനായി മാറ്റിവയ്ക്കുക. എന്നിട്ട് ഒരു മിക്സർ ജാർലേക്കു അരി, ഗോതമ്പുപൊടി, ഉപ്പ്, ശർക്കര പാനി ചേർത്ത് അരച്ചെടുക്കണം. (തരുത്തരുപ്പോടുകൂടി അരച്ചെടുക്കണം). അരച്ചെടുത്തശേഷം 7-8 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. അതിനുശേഷം നെയ്യും, എള്ളും ചേർത്ത് ഇളക്കികൊടുത്തശേഷം നെയ്യപ്പം ചുട്ടെടുക്കാം.

രുചികരമായ കൂർക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം