Asianet News MalayalamAsianet News Malayalam

Health Tips: മഞ്ഞുകാലത്ത് കഴിക്കേണ്ട വിറ്റാമിന്‍ ഡി അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍...

ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡി ശരീരത്തിന് ഏറെ പ്രധാനമാണ്. 

vitamin d rich foods to eat this winter
Author
First Published Nov 5, 2023, 7:37 AM IST

മഞ്ഞുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍. ശരീരത്തിന് വേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ  മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡി ശരീരത്തിന് ഏറെ പ്രധാനമാണ്. 

മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. എന്നാല്‍ മഞ്ഞുകാലത്ത് ഇവ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.  അതിനാല്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ  ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. 

രണ്ട്... 

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. 

മൂന്ന്... 

ബദാം പാല്‍, സോയാ മില്‍ക്ക്, ഓട് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. 

നാല്... 

മുട്ടയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നുമാണ് ഇവ ലഭിക്കുന്നത്. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്. 

അഞ്ച്... 

മഷ്റൂം അഥവാ കൂണ്‍  ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. അതിനാല്‍ കൂണും മഞ്ഞുകാലത്ത് കഴിക്കാം. 

ആറ്...

സൂര്യകാന്തി വിത്തുകളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ മികച്ച് ഉറവിടമാണ് ഇവ. 

ഏഴ്... 

ഓറഞ്ച് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ക്യാൻസറിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ...

youtubevideo

 

Follow Us:
Download App:
  • android
  • ios