ഓര്‍മ്മശക്തി കൂട്ടാന്‍ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇവയെല്ലാം അടങ്ങിയതാണ് നട്സുകള്‍.

തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓര്‍മ്മശക്തി കൂട്ടാന്‍ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇവയെല്ലാം അടങ്ങിയതാണ് നട്സുകള്‍. അതില്‍ തന്നെ ബദാമും വാൽനട്ടും ഓർമശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് ഡയറ്റീഷ്യനായ സെജൽ അഹൂജ പറയുന്നത്. 

വാള്‍‌നട്ടോ ബദാമോ?

ബദാമിനെ അപേക്ഷിച്ച് കൂടുതല്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ വാൽനട്ട് കൂടുതൽ ഫലപ്രദമാണ്. ഓര്‍മ്മശക്തി കൂട്ടാനും ഏകാഗ്രതയെ വളര്‍ത്താനും ഇവ സഹായിക്കും. അതിനാല്‍ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. ഇതിനായി ദിവസവും രണ്ട് മുതല്‍ നാല് വാള്‍നട്ട് വരെ കഴിക്കാം. 

View post on Instagram

ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന മറ്റ് ഭക്ഷണങ്ങൾ:

പച്ചിലക്കറികൾ, നിലക്കടല, മഞ്ഞൾ, സിട്രസ് പഴങ്ങള്‍, മുട്ട, ബ്രൊക്കോളി, ഡാർക്ക് ചോക്ലേറ്റ് എന്നിവയെല്ലാം ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ