പഴങ്ങള്‍ ശരീര ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും പഴങ്ങള്‍ നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നു. ഡയറ്റ് നോക്കുന്നവര്‍ പ്രത്യേകിച്ച് ഫ്രൂഡ്സ് സാലഡുകള്‍   ധാരാളമായി കഴിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഈ പഴങ്ങള്‍ പലപ്പോഴും കേടായിപ്പോകാറുണ്ട്. ഇത് തടയാന്‍ ചില വഴികള്‍ നോക്കാം. 

ഒന്ന്... 

പഴങ്ങള്‍ കേടാകാതെ , തൊലി കറുക്കാതെയിരിക്കാന്‍ ഏറ്റവും മികച്ച വഴിയാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളത്തില്‍ പഴങ്ങവര്‍ഗങ്ങള്‍ ഇട്ടുവെയ്ക്കുന്നത് ഇവ കേടാകാതെ ശ്രദ്ധിക്കും. നാരങ്ങ വെള്ളവും പച്ചവെള്ളവും കൂടി മിശ്രിതമാക്കിയിട്ട് അതിലേക്ക് പഴങ്ങള്‍ അഞ്ച് മിനിറ്റ് ഇട്ടുവെയ്ക്കണം. ശേഷം അവ എടുത്ത് നല്ല ശുദ്ധമായ വെള്ളത്തില്‍ അഞ്ച് മണിക്കൂര്‍ ഇട്ടുവെയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് പഴങ്ങള്‍ കേടാകാതിരിക്കാന്‍ സഹായിക്കും. 

രണ്ട്...

സോഡ വെള്ളം ആണ് മറ്റൊരു വഴി. സോഡ വെള്ളത്തില്‍ അഞ്ച് മിനിറ്റ് പഴങ്ങള്‍ ഇട്ടുവെയ്ക്കുന്നതും ഇവ കേടാകാതിരിക്കാന്‍ സഹായിക്കും. 

മൂന്ന്...

ഒരു പാത്രത്തില്‍ തേനും ചെറുചൂടുവെള്ളവും മിശ്രിതമാക്കിയെടുക്കുക. അതിലേക്ക് പഴങ്ങള്‍ ഒരു 30 സെക്കന്‍ഡ് ഇട്ടുവെയ്ക്കുക. ശേഷം ശുദ്ധമായ വെള്ളത്തിലിട്ട് എട്ട് മണിക്കൂര്‍ വെയ്ക്കുക. ഫലം ഉറപ്പാണ്. 

നാല്...

ഉപ്പ് വെളളത്തില്‍ പഴങ്ങള്‍ ഇട്ടുവെയ്ക്കുന്നതും ഇത് കേടാകാതിരിക്കാന്‍ സഹായിക്കും. അഞ്ച് മിനിറ്റ് ശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കാം.