ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ബ്രേക്ക്ഫാസ്റ്റില്‍ ഓട്സ് പറാത്ത തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ഓട്സ് -1/4 കപ്പ്‌ (പൊടിച്ചത്) 
മുട്ട -2 എണ്ണം
പാൽ -1/4 കപ്പ്‌ 
പച്ചമുളക് -2 എണ്ണം 
ക്യാരറ്റ് -1 എണ്ണം (ചെറുത്‌ )
സവാള -1എണ്ണം (ചെറുത്‌ )
ക്യാപ്‌സിക്കം - കുറച്ച് 
ഉപ്പ് -ആവശ്യത്തിന് 
കുരുമുളക് -1/2 ടീസ്പൂൺ 
മുളക് ചതച്ചത് -1 ടീസ്പൂൺ 
ബട്ടർ -(ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം

മുട്ട പാൽ ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക. അതിലേക്കു കാൽ കപ്പ് ഓട്സ് പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ശേഷം അതിലേയ്ക്ക് പച്ചമുളക്, ക്യാരറ്റ്, സവാള, ക്യാപ്‌സിക്കം എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് അതിലേക്ക് ഉപ്പ്, കുരുമുളക്, മുളക് ചതച്ചത് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം പാൻ ചൂടാക്കി എണ്ണ തൂവികൊടുത്തു ഓട്സ് പറാത്ത ചുട്ടെടുക്കാം. മുകളിൽ കുറച്ചു ബട്ടർ തൂവികൊടുത്തു വിളമ്പാം. 

Also read: എളുപ്പത്തില്‍ തയ്യാറാക്കാം കിടിലന്‍ മുട്ട മസാല; റെസിപ്പി