Asianet News MalayalamAsianet News Malayalam

പതിവായി വെറും വയറ്റിൽ പപ്പായ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. കൂടാതെ പപ്പൈന്‍ എന്ന എന്‍സൈമും പപ്പായയില്‍ അടങ്ങിയിരിക്കുന്നു.

what happens eating papaya daily on an empty stomach
Author
First Published Apr 13, 2024, 8:32 PM IST

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. കൂടാതെ പപ്പൈന്‍ എന്ന എന്‍സൈമും പപ്പായയില്‍ അടങ്ങിയിരിക്കുന്നു.  ഇവയൊക്കെ ശരീരത്തിന് ഏറെ നല്ലതാണ്. 

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. അസിഡിറ്റിയെ തടയാനും പപ്പായ സഹായിക്കും. 

രണ്ട്... 

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.

മൂന്ന്... 

പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. 

നാല്... 

ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

അഞ്ച്... 

വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

ആറ്... 

കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ഏഴ്... 

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios