നിരവധി പേരാണ് വീഡിയോയ്ക്ക് നെഗറ്റീവ് കമന്‍റ്സ് നല്‍കിയിരിക്കുന്നത്. പോസിറ്റീവ് കമന്‍റ്സ് ഇല്ലെന്ന് തന്നെ പറയാം. ഈ നെഗറ്റീവ് കമന്‍റ്സിലൂടെ തന്നെയാണ് വീഡിയോ ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നതും

സോഷ്യല്‍ മീഡിയയില്‍ പതിവായി നാം നിരവധി വീഡിയോകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നത് കാണാറുണ്ട്. വിവിധ രുചികളെ പരിചയപ്പെടുത്തുന്നതോ പുതിയ റെസിപികള്‍ വിശദീകരിക്കുന്നതോ മാത്രമല്ല ഫുഡ് വീഡിയോകള്‍. ഭക്ഷണവുമായി ബന്ധപ്പെട്ട പല അറിവുകളും, കൗതുകകരമായ വിവരങ്ങളുമെല്ലാം ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്.

പാചകത്തില്‍ നമുക്ക് ഉപകരിക്കുന്ന പൊടിക്കൈകള്‍ അടങ്ങുന്ന വീഡിയോകളാണെങ്കില്‍ ഇക്കൂട്ടത്തില്‍ ഏറെയാണ് ശ്രദ്ധിക്കപ്പെടാറ്. ഇത്തരത്തിലിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

സംഗതി, പാചകത്തിന് ഉപകരിക്കുന്ന പൊടിക്കൈ എന്ന പേരില്‍ തന്നെയാണ് വീഡിയോ ചെയ്തിരിക്കുന്നതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് കമന്‍റ്സിലൂടെയാണ്. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ നമുക്കറിയാം, അത് പൊട്ടാതെയും തൂവാതെയും തിരിച്ചിടാൻ ചിലര്‍ക്കൊക്കെ പ്രയാസമാണ്. ഇത് പതിവായി ചെയ്തുവരുമ്പോള്‍ കൈവഴക്കത്തിലേക്ക് വരുന്നൊരു കാര്യമാണ്.

ഓംലെറ്റ് പൊട്ടാതെ തിരിച്ചിടാനൊരു സൂത്രം എന്ന നിലയില്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്, ഓംലെറ്റ് പാനിലേക്ക് ഒഴിക്കുന്നതിന് മുമ്പ് രണ്ട് നൂലുകള്‍ ക്രോസ് ആയി പാനില്‍ വയ്ക്കുന്നതാണ്. ഇതിന് മുകളിലേക്കാണ് മുട്ട ഒഴിക്കുന്നത്. ഒന്ന് പാകമായി വരുമ്പോള്‍ ഈ നൂലില്‍ പിടിച്ച് എളുപ്പത്തില്‍ തിരിച്ചിടാമെന്നാണ് കാണിക്കുന്നത്.

പക്ഷേ ഇത് അല്‍പം പ്രയാസകരമാണെന്ന് വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാകും. ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നിച്ച് താഴെ പോകാനും അല്ലെങ്കില്‍ നാല് കഷ്ണമായി പാനില്‍ തന്നെ വീഴാനുമെല്ലാം മതി. ഇതിനെക്കാള്‍ എളുപ്പമാണ് ചട്ടുകം കൊണ്ടുള്ള 'അഭ്യാസം' എന്നാണ് മിക്കവരും കമന്‍റിലൂടെ പറയുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് നെഗറ്റീവ് കമന്‍റ്സ് നല്‍കിയിരിക്കുന്നത്. പോസിറ്റീവ് കമന്‍റ്സ് ഇല്ലെന്ന് തന്നെ പറയാം. ഈ നെഗറ്റീവ് കമന്‍റ്സിലൂടെ തന്നെയാണ് വീഡിയോ ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നതും. 

വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

View post on Instagram
 

Also Read:- വീട്ടിലെ പലചരക്ക് ബില്ല് കുറയ്ക്കാനിതാ അഞ്ച് സൂപ്പര്‍ ടിപ്സ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo