Asianet News MalayalamAsianet News Malayalam

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രശ്‌നമാണോ? പഠനം പറയുന്നതിങ്ങനെ...

ചൂടുവെള്ളവും, ചുക്കുകാപ്പിയുമെല്ലാം കഴിച്ച് തൊണ്ടവേദനയും ജലദോഷവും അകറ്റാന്‍ ശ്രമിക്കുന്നതിനിടെ അല്‍പം തൈര് കഴിച്ചാല്‍ ആകെ പണി കിട്ടുമെന്നാണ് മിക്കവരും വാദിക്കാറ്. എന്നാല്‍ ഈ വാദത്തില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്?

yogurt is good to have when we have cold
Author
Trivandrum, First Published May 29, 2019, 7:48 PM IST

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് അപകടമാണെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ? ചൂടുവെള്ളവും, ചുക്കുകാപ്പിയുമെല്ലാം കഴിച്ച് തൊണ്ടവേദനയും ജലദോഷവും അകറ്റാന്‍ ശ്രമിക്കുന്നതിനിടെ അല്‍പം തൈര് കഴിച്ചാല്‍ ആകെ പണി കിട്ടുമെന്നാണ് മിക്കവരും വാദിക്കാറ്. എന്നാല്‍ ഈ വാദത്തില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്?

നിരവധി ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ടത്രേ. ഏതായാലും നടന്ന ഗവേഷണങ്ങളുടെയെല്ലാം ഫലം പരിശോധിക്കുകയാണെങ്കില്‍ ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. 

'ജലദോഷം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തൈര് കുറയ്ക്കുമെന്നാണ് പല പഠനങ്ങളും നിരീക്ഷിച്ചിട്ടുള്ളത്. ഇതിന് സഹായിക്കുന്ന പല ഘടകങ്ങളും തൈരിലുണ്ട്'- പ്രമുഖ ഗവേഷകനായ മിക്കി റൂബിന്‍ പറയുന്നു. 

തൈരിലടങ്ങിയിരിക്കുന്ന 'പ്രോബയോട്ടിക്‌സ്' ശരീരത്തിന്റെ പ്രതിരോധനില ശക്തിപ്പെടുത്തുമെന്ന് ഡയറ്റീഷ്യനായ ക്രിസ്റ്റി.എല്‍.കിംഗും പറയുന്നു. ഈ ഗുണങ്ങളുള്ളതിനാല്‍ ജലദോഷം നീണ്ടുനില്‍ക്കാനുള്ള സാധ്യതയും അതുപോലെ അതിന്റെ വിഷമതകളും കുറയ്ക്കാന്‍ തൈരിനാകുമത്രേ. 

കൂടാതെ തൈരിലുള്ള സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്‌സ്- എന്നിവ യഥാക്രമം പ്രതിരോധശേഷി കൂട്ടാനും എനര്‍ജി നല്‍കാനും സഹായിക്കുന്നു. ശരീരം ഊര്‍ജ്ജസ്വലമാകുന്നതോടെ അണുക്കളെ തുരത്താന്‍ അതിന് കുറെക്കൂടി സാധ്യമാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Follow Us:
Download App:
  • android
  • ios