ഗോള്‍ പോസ്റ്റിന് കീഴില്‍ ഇറാന്‍ ഗോള്‍ കീപ്പര്‍ സൊഹ്റെഹ് കൈദേയിയുടെ മിന്നും സേവുകളും ഇന്ത്യക്ക് മുന്നില്‍ വിലങ്ങഉതടിയായി. പരിക്കുമൂലം ടൂര്‍ണമെന്‍റ് നഷ്ടമായ സൂപ്പര്‍ സ്ട്രൈക്കര്‍ ബാലാ ദേവിയുടെ അഭാവം ഇന്ത്യക്ക് മുന്നേറ്റനിരയില്‍ നികത്താനാവാത്ത വിടവായി.

മുംബൈ: എഎഫ്‌സി ഏഷ്യന്‍ കപ്പ്(AFC Asian Cup 2022) വനിതാ ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഇറാനെതിരെ അപ്രതീക്ഷിത സമനനില വഴങ്ങിയതോടെ ഇന്ത്യക്ക്(Indian women's football team) ചൈനീസ് തായ്‌പേയിക്കെതിരായ(Chinese Taipei ) മത്സരം ജീവന്‍മരണപ്പോരാട്ടമാകും. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താനാവില്ല.

ഇന്നലെ മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലുള്ള ഇറാനെതിരെ വഴങ്ങിയ ഗോള്‍രഹിത സമനിലയാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയായത്. മത്സരത്തിൽ പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ ആധിപത്യം പുലര്‍ത്തിയെഗങ്കിലും ഫിനിഷിംഗ് പാളിച്ചകള്‍ തിരിച്ചടിയായി.

ഗോള്‍ പോസ്റ്റിന് കീഴില്‍ ഇറാന്‍ ഗോള്‍ കീപ്പര്‍ സൊഹ്റെഹ് കൈദേയിയുടെ മിന്നും സേവുകളും ഇന്ത്യക്ക് മുന്നില്‍ വിലങ്ങഉതടിയായി. പരിക്കുമൂലം ടൂര്‍ണമെന്‍റ് നഷ്ടമായ സൂപ്പര്‍ സ്ട്രൈക്കര്‍ ബാലാ ദേവിയുടെ അഭാവം ഇന്ത്യക്ക് മുന്നേറ്റനിരയില്‍ നികത്താനാവാത്ത വിടവായി.

ലോക റാങ്കിംഗില്‍ ഇന്ത്യ 55-ാം സ്ഥാനത്തും ഇറാന്‍ 70-ാം സ്ഥാനത്തുമാണ്. ഞായറാഴ്ച ചൈനീസ് തായ്പെയിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചൈന മറുപടിയില്ലാത്ത 4 ഗോളിന് ചൈനീസ് തായ്പെയിയെ തകര്‍ത്തു.

ഇന്ന് ഉച്ചയ്ക്ക് 1.30ന് ജപ്പാന്‍ മ്യാന്‍മറിനെയും 3.30ന് ഓസ്ട്രേലിയ ഇന്‍ഡോനേഷ്യയെയും 5.30ന് തായ്ലന്‍ഡ് ഫിലിപ്പീന്‍സിനെയും 7.30ന് ദക്ഷിണ കൊറിയ വിയറ്റ്നാമിനെയും നേരിടും