Asianet News MalayalamAsianet News Malayalam

'രാജാവിന്' വഴിയൊരുക്കുക ലക്ഷ്യം; ലോകകപ്പ് ഹീറോയായ താരത്തിന്റെ കരാർ റദ്ദാക്കി അൽ നസ്ർ

റൊണാൾഡോയെ ആരാധകർക്ക് മുന്നിൽ ഈ ആഴ്ച ക്ലബ്ബ് അവതരിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയർന്ന സ്ട്രൈക്കർ വിൻസന്റ് അബൂബക്കറിന്റെ കരാർ റദ്ദാക്കിയ ശേഷമാണ് അൽ നസ്ർ റൊണാൾഡോയെ രജിസ്റ്റർ ചെയ്തത്.

al nassr terminates Vincent Aboubakar for registering ronaldo
Author
First Published Jan 8, 2023, 6:54 AM IST

റിയാദ്: പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലുള്ള അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് വ്യക്തമായി. അൽ നസ്ർ വിജയകരമായി താരത്തെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്. റൊണാൾഡോയെ ആരാധകർക്ക് മുന്നിൽ ഈ ആഴ്ച ക്ലബ്ബ് അവതരിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയർന്ന സ്ട്രൈക്കർ വിൻസന്റ് അബൂബക്കറിന്റെ കരാർ റദ്ദാക്കിയ ശേഷമാണ് അൽ നസ്ർ റൊണാൾഡോയെ രജിസ്റ്റർ ചെയ്തത്.

സൗദി ലീ​ഗ് നിയമപ്രകാരം ഒരു ടീമിൽ എട്ട് വിദേശ താരങ്ങൾ മാത്രമേ പാടുള്ളൂ. ഈ സാഹചര്യത്തിലാണ് വിൻസന്റ് അബൂബക്കറിന്റെ കരാർ റദ്ദാക്കിയത്. പരസ്പര സമ്മതത്തോടെ അൽ നാസർ വിൻസെന്റ് അബൂബക്കറിന്റെ കരാർ അവസാനിപ്പിക്കുകയും അദ്ദേഹത്തിന്റെ എല്ലാ സാമ്പത്തിക അവകാശങ്ങളും നൽകുകയും ചെയ്തുവെന്ന് ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ ആരാധകന്റെ മൊബൈൽ ഫോൺ തകർത്ത സംഭവത്തിൽ ലഭിച്ച വിലക്ക് കൂടി കഴിഞ്ഞ് ജനുവരി 22ന് താരത്തിന് അൽ നസ്റിന് വേണ്ടി കളത്തിലിറങ്ങാം. ആരാധകര്‍ കാത്തിരുന്ന അരങ്ങേറ്റം ഉണ്ടായില്ലെങ്കിലും അല്‍ നസ്റിന്‍റെ ഗോളിന് കൈയടിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എന്നാല്‍ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അല്‍ നസ്റിന്‍റെ മത്സരം ടെലിവിഷനിലൂടെ കണ്ട റൊണാള്‍ഡോ തന്‍റെ പുതിയ ടീമിന്‍റെ രണ്ടാം ഗോളിനെ കൈയടിച്ചാണ് വരവേറ്റത്.

ഈ സമയം സൈക്ലിംഗ് വ്യായാമം നടത്തുതായിരുന്നു റൊണാള്‍ഡോ. അല്‍ തായിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസ്ര്‍ തോല്‍പ്പിച്ചത്. ബ്രസീലിയന്‍ താരം ടാലിസ്കയാണ് അല്‍ നസ്റിന്‍റെ രണ്ട് ഗോളുകളും നേടിയത്. 42ാമത്തെയും 47ാമത്തെയും മിനിറ്റുകളിലായിരുന്നു ടാലിസ്കയുടെ ഗോളുകള്‍. ജയത്തോടെ സൗദി പ്രോ ലീഗീല്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തുകയും ചെയ്തു. നിലവില്‍ 12 കളികളില്‍ 29 പോയന്‍റുമായാണ് അല്‍ നസ്ര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു മത്സരം കുറച്ചു കളിച്ച രണ്ടാം സ്ഥാനത്തുള്ള അല്‍ ഷബാബിന് 25 പോയന്‍റാണുള്ളത്.

Follow Us:
Download App:
  • android
  • ios