ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും ചാംപ്യന്‍സ് ലീഗിനും തയ്യാറെടുക്കുന്ന ലിവര്‍പൂളിന് തിരിച്ചടി. സ്റ്റാര്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിന് ഒക്ടോബര്‍ പകുതി വരെ കളിക്കാന്‍ സാധിക്കില്ല. അലിസണിനെ തിടുക്കത്തില്‍ ലീഗിലേക്ക് തിരിച്ചെത്തിക്കാന്‍ ഉദേശിക്കുന്നില്ലെന്ന് കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി.

ലീഗില്‍ ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കെതിരായ മത്സരങ്ങളും ചാംപ്യന്‍സ് ലീഗില്‍ നാപ്പോളിക്കെതിരായ മത്സരവും അലിസണിന് നഷ്ടമാകും. ലീഗിലെ ആദ്യദിനം പരിക്കേറ്റ അലിസണ് പിന്നീട് സീസണില്‍ കളിക്കാനായിട്ടില്ല. 

മൂന്ന് പ്രീമിയിര്‍ ലീഗ് മത്സരങ്ങളും യുവേഫ സൂപ്പര്‍ കപ്പും ബ്രസീലിയന്‍ ഗോളിക്ക് നഷ്ടമായി. അലിസണിന് പകരം അഡ്രിയാനാണ് ലിവര്‍പൂള്‍ ഗോള്‍വല കാക്കുന്നത്.