ബാഴ്‌സലോണ: സ്‌പാനിഷ് ക്ലബ് ബാഴ്‌‌സലോണയുടെ അത്ഭുത ബാലന്‍ അന്‍സു ഫാറ്റിക്ക് സ്‌പെയ്‌നായി കളിക്കാന്‍ അവസരം. ഗിനിയ ബിസൗ വംശജനായ 16കാരന് സ്‌പാനിഷ് പൗരത്വം ലഭിച്ചതോടെയാണ്. പൗരത്വം ലഭിക്കാന്‍ ആവശ്യമായ 10 വര്‍ഷം ഫാറ്റി സ്‌പെയ്‌നില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടെ അണ്ടര്‍ 17 ലോകകപ്പിനുള്ള സ്‌പാനിഷ് ടീമില്‍ ഫാറ്റിയെ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യതയേറുകയാണ്. 

ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരെ കളത്തിലിറങ്ങി ലീഗ് ചരിത്രത്തില്‍ ബാഴ്‌സയുടെ പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തിയിരുന്നു അന്‍സു ഫാറ്റി. ലാലിഗയില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് ഗോള്‍ നേടാനായി. ഇതോടെ ലാലിഗയില്‍ ബാഴ്‌സക്കായി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി ഫാറ്റി.