ബെര്‍ലിന്‍: ജർമ്മനി അർജന്‍റീന സൗഹൃദ ഫുട്ബോൾ മത്സരം സമനിലയിൽ. ഇരു ടീമും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്‍റീനയുടെ ശക്തമായ തിരിച്ചുവരവ്.

ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ച ജർമ്മനി 15ആം മിനുറ്റിൽ ഗനബറിയിയുടെ ഗോളിലൂടെ മുന്നിലെത്തി. താമസിയാതെ ഹാവർട്സ് ജർമ്മനിയുടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ രണ്ടാം പകുതിയിൽ കളി തന്ത്രങ്ങൾ മാറ്റിയാണ് അർജന്‍റീന തിരിച്ചടിച്ചത്. അലറിയും ഒക്കമ്പോസുമാണ് അർജന്‍റീനയുടെ തോൽവി ഒഴിവാക്കിയത്. മെസിയില്ലാതെ കളിക്കാനിറങ്ങിയിട്ടും കരുത്തരായ ജര്‍മ്മനിയെ സമനിലയില്‍ പിടിച്ചുകെട്ടാനായത് അര്‍ജന്‍റീന ആരാധകര്‍ക്ക് പകര്‍ന്നുനല്‍കുന്ന ആഹ്ളാദം ചെറുതല്ല.