ഡോര്‍ട്മുണ്ട്: സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ ഇന്ന് കരുത്തന്മാര്‍ നേര്‍ക്കുനേര്‍. മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍ വരും. ജര്‍മനിയിലെ ഡോര്‍ട്മുണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.

2014ലെ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ലിയോണല്‍ മെസിയുടെയും മാനുവേൽ ന്യൂയറിന്‍റെയും അഭാവം ശ്രദ്ധേയമാകും. ഏഞ്ചൽ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ എന്നിവരും അര്‍ജന്‍റീന നിരയിൽ ഉണ്ടാകില്ല. പൗളോ ഡിബാല, ഏഞ്ചൽ കോറിയ, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരിലാണ് അര്‍ജന്‍റീനയുടെ പ്രതീക്ഷ.

മികച്ച ഫോമിലുള്ള സെര്‍ജെ ഗ്‍‍നാബ്രി, ജോഷ്വാ കിമ്മിച്ച്, മാര്‍ക്കോ റൂസ് എന്നിവരാണ് ജര്‍മന്‍ നിരയിലെ പ്രമുഖര്‍. ഇതുവരെ 22 തവണ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ അര്‍ജന്‍റീന പത്തിലും ജര്‍മനി എട്ടിലും ജയിച്ചിട്ടുണ്ട്.