കോപ്പ അമേരിക്കയ്ക്ക മുന്നോടിയായി നിക്കരഗ്വായ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന മത്സരത്തില്‍ സീനിയര്‍ താരങ്ങളായ ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഇടം നേടി.

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയ്ക്ക മുന്നോടിയായി നിക്കരഗ്വായ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന മത്സരത്തില്‍ സീനിയര്‍ താരങ്ങളായ ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഇടം നേടി. 

കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ തോറ്റ് നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കൂടെ ദേശീയ ജേഴ്‌സിയില്‍ കപ്പില്ലെന്ന ചീത്തപ്പേരും മെസിക്ക് മാറ്റേണ്ടതുണ്ട്. പുതിയ കോച്ചിന് കീഴില്‍ വലിയ പ്രതീക്ഷയോടെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. 

അര്‍ജന്റീന ടീം: ഫ്രാങ്കോ അര്‍മാനി, റെന്‍സോ സറാവിയ, യുവാന്‍ ഫോയ്ത്, നിക്കോളാസ് ഒട്ടമെന്റി, മാര്‍കസ് അക്യൂന, ജിയോവാനി ലോ സെല്‍സോ, ഗയ്‌ഡോ റൊഡ്രീഗസ്, ലിയാന്‍ഡ്രോ പരഡേസ്, സെര്‍ജിയോ അഗ്യൂറോ, ലയണല്‍ മെസി, മത്തിയാസ് സുവാരസ്.