റോം: കാറപകടത്തിൽ മരിച്ച മലയാളി ആരാധകന് ആദരാഞ്ജലിയർപ്പിച്ച് ഇറ്റാലിയൻ ക്ലബ് എ എസ് റോമ. റോമിലെ കാറപകടത്തിൽ മരിച്ച ഇരുപത്തിയൊന്നുകാരൻ നിക്കോളാസ് കണ്ടത്തിപ്പറമ്പിലിനാണ് റോമ ഫുട്ബോൾ ക്ലബ് ട്വിറ്ററിലൂടെ ആദരാഞ്ജലി അർപ്പിച്ചത്.

നിക്കോളാസിന്റെ അച്ഛൻ എറണാകുളം സ്വദേശിയും അമ്മ കോട്ടയം സ്വദേശിയുമാണ്. റോമിൽ ജനിച്ചുവളർന്ന നിക്കോളാസ് നെതർലൻഡ്സിൽ സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു. അവധിക്ക് റോമിൽ എത്തിയപ്പോഴാണ് കാറപകടത്തിൽപ്പെട്ടത്.

ചെറുപ്പംമുതൽ റോമയുടെ ആരാധകനായിരുന്നു നിക്കോളാസ്. ചികിത്സയിൽ കഴിയവേ റോമ താരങ്ങൾ നിക്കോളാസിന് സന്ദേശങ്ങൾ അയച്ചിരുന്നു