കളിയുടെ തുടക്കത്തിലെ ബഹ്റിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല, ഏഴാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ വെച്ച് ഇന്ത്യയുടെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍റെ കൈയില്‍ പന്ത് തട്ടിയതിനാണ് ബഹ്റിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ ബഹ്റിന്‍റെ പെനല്‍റ്റി നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തിട്ട് ഇന്ത്യയുടെ രക്ഷനായി.

മനാമ: ബഹ്റിമെതിരായ രാജ്യാന്തര സൗഹൃ ഫുട്ബോള്‍ മത്സരത്തില്‍(Bahrain vs India) ഇന്ത്യക്ക് അവസാന നിമിഷ ഗോളില്‍ തോല്‍വി. 88-ാം മിനിറ്റ് വരെ ബഹ്റിനെ 1-1സമനിലയില്‍ പിടിച്ച ഇന്ത്യയെ ഹുമൈദാന്‍(Humaidan) നേടിയ ഗോളിലാണ് ബഹ്റിന്‍ മറികടന്നത്. ആദ്യ പകുതിയില്‍ ബഹ്റിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റിലാണ് ബഹ്റിന്‍ ലീഡെടുത്തത്. മൊഹമ്മദ് ഹര്‍ദാനായിരുന്നു ബഹ്റിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡില്‍ മടങ്ങിയ ബഹ്റിനെ രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ രാഹുല്‍ ബെക്കേയുടെ(Rahul Bheke) ഗോളിലാണ് ഇന്ത്യ സമനിലയില്‍ തളച്ചത്.

കളിയുടെ തുടക്കത്തിലെ ബഹ്റിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല, ഏഴാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ വെച്ച് ഇന്ത്യയുടെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍റെ കൈയില്‍ പന്ത് തട്ടിയതിനാണ് ബഹ്റിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ ബഹ്റിന്‍റെ പെനല്‍റ്റി നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തിട്ട് ഇന്ത്യയുടെ രക്ഷനായി.

പതിനാറാം മിനിറ്റില്‍ ബഹ്റിന്‍ താരം മഹ്റൂണിന്‍റെ ഷോട്ട് ഇന്ത്യയുടെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. പതിനെട്ടാം മിനിറ്റിലാണ് ഇന്ത്യ മത്സരത്തില്‍ ആദ്യമായി ബഹ്റിന്‍ ഗോളഅ‍ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത്. അന്‍വര്‍ അലിയുടെ പാസില്‍ നിന്ന് ഡാനിഷ് സിദ്ദിഖി തൊടുത്ത ഹെഡ്ഡര്‍ പക്ഷെ ലക്ഷ്യം കാണാതെ പോയി. രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്തിയശേഷവും ബഹ്റിന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ചു നില്‍ക്കാനാണ് ഇന്ത്യ കൂടുതല്‍ സമയവും ശ്രമിച്ചത്.

ഇതോടെ മധ്യനിരയില്‍ കൂടുതല്‍ സ്ഥലം കണ്ടെത്തിയ ബഹ്റിന്‍ നിശ്ചിത സമയത്തിന് രണ്ട് മിനിറ്റകലെ സമനില ഗോള്‍ കണ്ടെത്തി. തോല്‍വിയോടെ ഇതുവരെ ബഹ്റിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ ഇന്ത്യക്കായില്ല. ഏഴ് തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ 1982ല്‍ നേടിയ ഗോള്‍രഹിത സമനിലയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.