ഇറ്റാലിയന്‍ ലീഗില്‍ പത്താം കിരീട വിജയം ലക്ഷ്യമിടുന്ന യുവന്റസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് നാപോളിയോടുള്ള തോല്‍വി.

ടൂറിന്‍: സീരീസ് എയില്‍ നാപോളിക്കെതിരായ മത്സരത്തില്‍ യുവന്റസിന് തോല്‍വി. ഒരു ഗോളിനാണ് യുവന്റസിനെ നാപോളി തോല്‍പ്പിച്ചത്. 31 ആം മിനിറ്റില്‍ ക്യാപ്റ്റന്‍ ലോറെന്‍സോ ഇന്‍സൈന്‍ ആണ് നാപോളിയുടെ വിജയ ഗോള്‍ നേടി. ഇറ്റാലിയന്‍ ലീഗില്‍ പത്താം കിരീട വിജയം ലക്ഷ്യമിടുന്ന യുവന്റസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് നാപോളിയോടുള്ള തോല്‍വി. 

സീരീസ് എ ലീഗിലെ മറ്റൊരു മത്സരത്തില്‍ സ്‌പെസിയ, എ സി മിലാനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെസിയയുടെ ജയം. 56 ആം മിനിറ്റില്‍ ഗിലിയോ മഗോറും 67 ആം മിനിറ്റില്‍ സിമോണ്‍ ബസ്റ്റോണിയുമാണ് സ്‌പെസിയക്കായി ലക്ഷ്യം കണ്ടത്. പോയിന്റ് പട്ടികയില്‍ മുന്നിലാണെങ്കിലും ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് മിലാന് നഷ്ടമായത്. 

ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ബാഴ്‌സോലണ: ലാ ലിഗയില്‍ അലാവസിനെ 5-1 ന് തകര്‍ത്ത് ബാഴ്‌സലോണ. ലിയോണല്‍ മെസിയുടെയും ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോയുടേയും ഇരട്ട ഗോള്‍ മികവിലാണ് ബാഴ്‌സയുടെ ജയം. 45 ആം മിനിറ്റിലും 75 ആം മിനിറ്റിലുമായിരുന്നു മെസിയുടെ ഗോള്‍ നേടിയത്. രണ്ട് ഗോളുകളും ബോക്‌സിന് പുറത്തുനിന്നായിരുന്നു. 29, 74 മിനിറ്റുകളില്‍ ട്രിന്‍കാവോ ലക്ഷ്യം കണ്ടു. 80 ആം മിനിറ്റില്‍ ജൂനിയര്‍ ഫിര്‍പ്പോയും ഗോള്‍ നേടിയതോടെ ബാഴ്‌സയുടെ ജയം പൂര്‍ണമായി. 57 ആം മിനിറ്റില്‍ ലൂയിസ് റിജോയയുടെ വകയായിരുന്നു അലാവസിന്റെ ഏക ഗോള്‍. 22 മത്സരങ്ങളില്‍ 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 54 പോയിന്റുണ്ട്.

Scroll to load tweet…
Scroll to load tweet…