ബാഴ്‌സലോണ: സ്‌ട്രൈക്കർ മെംഫിസ് ഡീപേയെ ഈ സീസണിൽ ബാഴ്‌സലോണയ്‌ക്ക് നൽകില്ലെന്ന് ലിയോൺ. കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിച്ച താരമായിരുന്നു ഡീപേ. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ഇപ്പോൾ അൻസു ഫാറ്റിക്ക് പരുക്കേറ്റതോടെയാണ് ജനുവരിയിൽ ഡീപേയെ സ്വന്തമാക്കാൻ ബാഴ്‌സ രംഗത്തെത്തിയത്. ഇതോടെയാണ് താരത്തെ വിട്ടുനൽകില്ലെന്ന് ലിയോൺ വ്യക്തമാക്കിയത്.

അത്ലറ്റികോ മാഡ്രിഡിലേക്ക് മാറിയ ലൂയിസ് സുവാരസിന് പകരം കോച്ച് റൊണാൾഡ് കൂമാൻ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന താരമാണ് മെംഫിസ് ഡീപേ. 

നെയ്‌മറെയും എംബാപ്പെയെയും നിലനിര്‍ത്താന്‍ പിഎസ്‌ജി

അതേസമയം സൂപ്പർ താരങ്ങളായ എംബാപ്പെയെയും നെയ്‌മറിനെയും ക്ലബിൽ നിലനിർത്താനുള്ള ചർച്ചകൾ പിഎസ്‌ജി തുടങ്ങി. പിഎസ്‌ജി സ്‌പോർടിങ് ഡയറക്ടർ ലയനാർഡോയാണ് ഇരു താരങ്ങളുമായും കരാർ ചർച്ചകൾ പുനരാരംഭിച്ചതായി അറിയിച്ചത്. വമ്പൻ പ്രതിഫലത്തിന് പിഎസ്‌ജി ടീമിൽ എത്തിച്ച താരങ്ങളാണ് എംബാപ്പേയും നെയ്മറും. രണ്ടു പേരുടെയും കരാർ 2022ൽ അവസാനിക്കും. നെയ്മർ പുതിയ കരാറിൽ ഒപ്പുവെക്കാൻ തയ്യാറാണെന്നാണ് സൂചന. 

ഇതേസമയം എംബാപ്പേ അടുത്ത സീസണിൽ റയല്‍ മാഡ്രിഡിലേക്കോ ലിവർപൂളിലേക്കോ മാറിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

പരിക്കില്‍ മുടന്തുമോ മെസിയും കൂട്ടരും; അര്‍ജന്‍റീന നാളെ പരാഗ്വേക്കെതിരെ