മെസിക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെയുള്ള വിശദീകരണത്തിലാണ് ടസ്ക്വറ്റ്സ് നിലപാട് ആവര്‍ത്തിച്ചത്.

ബാഴ്‌സലോണ: സൂപ്പര്‍ താരം ലിയോണല്‍ മെസിയെ ഉന്നംവച്ച് വീണ്ടും ബാഴ്സലോണ ക്ലബ്ബിന്‍റെ ഇടക്കാല പ്രസി‍ഡന്‍റ്. മെസി ക്ലബ്ബ് വിടുന്നത് ബാഴ്സയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്ന് ചാള്‍സ് ടസ്ക്വറ്റ്സ് ആവര്‍ത്തിച്ചു. മെസിക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെയുള്ള വിശദീകരണത്തിലാണ് ടസ്ക്വറ്റ്സ് നിലപാട് ആവര്‍ത്തിച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ വേതനം പറ്റുന്ന ഫുട്ബോള്‍ താരം മെസിയാണ്. മെസി പോയാൽ ക്ലബ്ബിന്‍റെ സാമ്പത്തിക ഭാരം കുറയുമെന്നത് കൃത്യമായ കണക്കാണ്. ഒരു താരത്തെ ആശ്രയിച്ചുമാത്രം നിൽക്കുന്ന ക്ലബ്ബ് അല്ല ബാഴ്സയെന്നും ടസ്ക്വറ്റ്സ് പറഞ്ഞു. ടസ്ക്വറ്റ്സിന്‍റെ പരാമര്‍ശങ്ങളില്‍ ഇന്നലെ നീരസം പ്രകടിപ്പിച്ച പരിശീലകന്‍ കൂമാന്‍ ക്ലബ്ബിന്‍റെ ഭാഗമായവര്‍ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നലെയാണ് ടസ്ക്വറ്റ്സിന്‍റെ പുതിയ പ്രസ്താവന. 

ആദ്യ ജയം കൊതിച്ച് ബ്ലാസ്റ്റേഴ്‌സ് നാലാം മത്സരത്തിന്; എതിരാളികള്‍ ഗോവ

ലിയോണല്‍ മെസിക്കൊപ്പം വീണ്ടും കളിക്കാന്‍ ആഗ്രഹമെന്ന് പിഎസ്‌ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെസിക്കൊപ്പം വീണ്ടും കളിക്കണമെന്നാണ് ആഗ്രഹം. കളിക്കളത്തിലെ മികവ് ഒന്നിച്ച് ആസ്വദിക്കുന്നത് അടുത്ത വര്‍ഷം തന്നെ സാധ്യമാകണം. എന്‍റെ സ്ഥാനം മെസിക്കായി വിട്ടുകൊടുക്കാനും ഒരുക്കമാണ് എന്നായിരുന്നു നെയ്‌മറുടെ വാക്കുകള്‍. ഇതോടെ അടുത്ത താരക്കൈമാറ്റം നിര്‍ണായകമായിട്ടുണ്ട്. 

അതേസമയം പുതിയ പരിശീലകന്‍ എത്തിയിട്ടും ബാഴ്‌സലോണ ലാലിഗയിൽ അടിതെറ്റി വീഴുകയാണ്. കാദിസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്‌സ കഴിഞ്ഞ ദിവസം തോറ്റു. ഗിംനെസും നിഗ്രഡോയുമാണ് കാര്‍ദിസിനായി ഗോള്‍ നേടിയത്. ബാഴ്‌സയുടെ ഏക ഗോള്‍ പെഡ്രോയുടെ ഓണ്‍ഗോളില്‍ നിന്നായിരുന്നു. 10 കളികളിൽ നിന്ന് 14 പോയിന്‍റുള്ള ബാഴ്‌സ നിലവിൽ ഏഴാം സ്ഥാനത്താണ്. 

പ്രീമിയര്‍ ലീഗ്: ലീഡ്‌സിനെ പൂട്ടി ചെല്‍സി തലപ്പത്ത്, മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കും ജയം