ബാഴ്‌സലോണ: പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍താരം ലിയോണല്‍ മെസി അടുത്ത മാസം പകുതിയോടെ ബാഴ്‌സലോണ ടീമിൽ തിരിച്ചെത്തും. അടുത്ത മാസം 15ന് സ്‌പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ മെസി കളിക്കുമെന്ന് ബാഴ്‌സ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദേ പറഞ്ഞു.

സ്‌പാനിഷ് ലീഗ് സീസണിൽ മെസി ഇതുവരെയും ബാഴ്‌സക്കായി ഇറങ്ങിയിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിന്‍റെ തുടക്കംമുതലേ മെസി ടീമിലുണ്ടാകും. ബൊറൂസിയക്കെതിരെയാണ് ലീഗിൽ ബാഴ്‌സയുടെ ആദ്യമത്സരം.

കോപ്പാ ഡെൽറേ ഫൈനലിലാണ് മെസി അവസാനം കളിച്ചത്. പരിക്ക് കാരണം അര്‍ജന്‍റീനയ്ക്ക് വേണ്ടിയും തത്ക്കാലം മെസി കളിക്കുന്നില്ല.