ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ വലൻസിയക്കെതിരെ ബാഴ്‌സയ്ക്ക് ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സയുടെ ജയം. രണ്ടാം മിനുറ്റിൽ അന്‍സു ഫാറ്റിയിലൂടെ മുന്നിലെത്തിയ ബാഴ്‌സ ഫ്രങ്കി ഡി യോങ്ങിന്‍റെ ഗോളിലൂടെ 2-1ന് ആദ്യ പകുതിയിൽ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിൽ ജറാഡ് പിക്വെ ആണ് ആദ്യം ലക്ഷ്യം കണ്ടത്. സുവാരസിന്‍റെ ഇരട്ട ഗോൾ പ്രകടനം ഗോൾ എണ്ണം അഞ്ചാക്കി. കെവിൻ ഗമെയ്‍റോ മാക്‌സി ഗോമസ് എന്നിവരാണ് വലൻസിയുടെ സ്‌കോറ‌ര്‍മാർ.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ കുതിപ്പ് തടയിട്ടു റയൽ സോസിഡാഡ്. തുടർച്ചയായ മൂന്ന് ജയങ്ങൾക്ക് ശേഷമെത്തിയ അത്‌ലറ്റിക്കോ തോറ്റത് എതിരില്ലാത്ത രണ്ടു ഗോളിന്. മാർട്ടിൻ ഓഡേഗർഡ്, നാച്ചോ മോൻറെയാൽ എന്നിവരുടെ ഗോൾ മികവിലാണ് റയൽ സോസിഡാഡിന്‍റെ ജയം. രണ്ടാം പകുതിയിൽ മൂന്ന് മിനുറ്റുകളുടെ ഇടവേളയിലാണ് അത്‌ലറ്റിക്കോ രണ്ടു ഗോളുകളും വഴങ്ങിയത്.