പുതിയ കോച്ച് എൽകോ ഷട്ടോരിയെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തും മാറ്റമുണ്ടാവുകയായിരുന്നു.

കൊച്ചി: ഐഎസ്എൽ ആറാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബച്ചെ നയിക്കും. സന്ദേശ് ജിങ്കന് പകരമാണ് ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനാകുന്നത്. ഐഎസ്എൽ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള സന്ദേശ് ജിങ്കനാണ് അവസാന രണ്ട് സീസണുകളിലും ടീമിനെ നയിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പുതിയ കോച്ച് എൽകോ ഷട്ടോരിയെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തും മാറ്റമുണ്ടാവുകയായിരുന്നു. ഷാട്ടോരിക്കൊപ്പം നോർത്ത് ഈസ്റ്റ് യുനൈറ്റഡിൽ ഉണ്ടായിരുന്ന ബർത്തലോമിയ ഒഗ്ബച്ചേയെ ടീമിലെത്തിച്ചു. ഇപ്പോൾ ക്യാപ്റ്റൻസിയും നൈജീരിയൻ താരത്തിന് നൽകി.

ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, നെതര്‍ലന്‍റ്സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബർത്തലോമിയോ ഒഗ്ബച്ചെ കളിച്ചിട്ടുണ്ട്.