Asianet News MalayalamAsianet News Malayalam

പവറായി പവാര്‍ഡ്; ഫിഫ ക്ലബ് ലോകകപ്പ് ബയേണ്‍ മ്യൂണിക്കിന്

59-ാം മിനിറ്റില്‍ ബെഞ്ചമിൻ പവാര്‍ഡാണ് കിരീടം ഉറപ്പിച്ച വിജയഗോള്‍ നേടിയത്.

Bayern Munich win FIFA Club World Cup
Author
Qatar, First Published Feb 12, 2021, 7:49 AM IST

ഖത്തര്‍: ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കള്‍. ഫൈനലില്‍ മെക്സിക്കൻ ക്ലബ്ബായ ടൈഗേഴ്സിനെ തോല്‍പ്പിച്ചു. അതേസമയം എഫ് എ കപ്പില്‍ ബാണ്‍സ്‍ലിയെ തോല്‍പ്പിച്ച് ചെല്‍സി ക്വാര്‍ട്ടറിലെത്തി.

കലാശപ്പോരില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്‍റെ ജയം. 59-ാം മിനിറ്റില്‍ ബെഞ്ചമിൻ പവാര്‍ഡാണ് കിരീടം ഉറപ്പിച്ച വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്‍റിലെ മികച്ച താരമായി റോബര്‍ട്ട് ലെവന്‍‌ഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടു. 

ചെല്‍സി ക്വാര്‍ട്ടറില്‍

എഫ് എ കപ്പ് ഫുട്ബോളില്‍ ചെല്‍സി ക്വാര്‍ട്ടറില്‍ കടന്നു. ബാണ്‍സ്‍ലിയെ തോല്‍പ്പിച്ചാണ് മുന്നേറ്റം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. 64-ാം മിനിറ്റില്‍ ടാമി അബ്രഹാമാണ് വിജയഗോള്‍ നേടിയത്.

ഐപിഎല്‍ ലേലം: അന്തിമ പട്ടികയില്‍ 292 താരങ്ങള്‍; ശ്രീശാന്ത് പുറത്ത്

Follow Us:
Download App:
  • android
  • ios