ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജേതാക്കളായ ബംഗളൂരു എഫ്‌സിയുടെ ഹോംഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയേക്കും. ക്ലബ്ബ് തന്നെയാണ് ട്വിറ്ററിലൂടെ ഗ്രൗണ്ട് മാറ്റം അറിയിച്ചത്. നിലവിലെ ഹോം ഗ്രൗണ്ടായ ബംഗളൂരു ശ്രീ കാണ്ഠീരവ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതാണ് പ്രധാന കാരണം. പൂനെ ബാലവാഡി സ്റ്റേഡിയാണ് ഗ്രൗണ്ടായി പരിഗണിക്കുന്നത്. എന്നാല്‍ കാണ്ഠീരവ സ്റ്റേഡിയം തിരിച്ചുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. 

മറ്റു കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി ഗ്രൗണ്ട് ലഭിക്കാത്തതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. ഇതോടെ ഇതോടെ കര്‍ണാടക അത്ലറ്റിക് അസോസിയേഷനും ക്ലബും തമ്മില്‍ തര്‍ക്കമായി. പിന്നാലെ ഇരുവര്‍ക്കും കോടതി കയറേണ്ടിവന്നു. 2015 മുതല്‍ ടീമിന്റെ ഹോംഗ്രൗണ്ടാണ് ശ്രീകാണ്ഠീരവ.

എഎഫ്സി കപ്പുമായി ബന്ധപ്പെട്ട ലൈസന്‍സ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിനാലും മറ്റൊരു ഗ്രൗണ്ട് കണ്ടെത്താന്‍ ബംഗളുരുവിനെ പ്രേരിപ്പിക്കുകയായിരുന്നു.