ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവിലെ ചാംപ്യന്മരായ ബംഗളൂരു എഫ്‌സിക്ക് സമനിലയോടെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബംഗളൂരുവിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തില്‍ അതിഥേയര്‍ മുന്നില്‍ നിന്നെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 

മലയാളി താരം ആഷിഖ് കുരുണിയന്‍ ബംഗളൂരു ജേഴ്‌സിയില്‍ അരങ്ങേറിയിരുന്നു. ആഷിഖ് ഉള്‍പ്പെടെ സുനില്‍ ഛേത്രിക്കും ഉദാന്ത സിങ്ങിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 

നോര്‍ത്ത് ഈസ്റ്റിന്റെ നിരയില്‍ മുന്‍ ഘാന താരം അസമോവ ഗ്യാന്‍ അരങ്ങേറും. ഘാനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ഗ്യാന്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ടീമിലെത്തിയ ഒഗ്‌ബെച്ചേയ്ക്ക് പകരമാണ് ഗ്യാന്‍ ടീമിലെത്തിയത്.