റിച്ചാര്‍ളിസന്‍ (Richarlison) ഇരട്ടഗോള്‍ നേടി. ലൂക്കാസ് പക്വേറ്റ, ബ്രൂണോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിന്റെ മുന്നേറ്റം.
ലാ പാസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ (WC Qualifiers) ബൊളീവിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍ (Brazil). എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ ജയിച്ചത്. റിച്ചാര്‍ളിസന്‍ (Richarlison) ഇരട്ടഗോള്‍ നേടി. ലൂക്കാസ് പക്വേറ്റ, ബ്രൂണോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിന്റെ മുന്നേറ്റം.
അതേസമയം, ഇക്വഡോറിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില വഴങ്ങേണ്ടി വന്നു. ഇഞ്ചുറിയ സമയത്ത് വഴങ്ങിയ ഗോളാണ് മെസിക്കും സംഘത്തിനും വിനായയത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 24-ാം മിനുറ്റില്‍ ജൂലിയന്‍ അല്‍വാരസ് നേടിയ
ഗോളിലൂടെ അര്‍ജന്റീനയാണ് മുന്നിലെത്തിയത്.
കളി പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈമിലായിരുന്നു ഇക്വഡോറിന്റെ സമനില ഗോള്‍. തുടര്‍ച്ചയായി അപരാജിതരായി 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അര്‍ജന്‍ന്റീനക്കായി.
സെനഗല്‍ വരും, സലാ ലോകകപ്പിനില്ല
പ്ലെ ഓഫ് രണ്ടാം പാദത്തില്‍ ഈജിപ്തിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ തോല്‍പ്പച്ചാണ് സെനഗല്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ഫൈനല്‍ ആവര്‍ത്തനത്തില്‍ വീണ്ടും പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ഈജിപ്തിന് കണ്ണീര്‍. സൂപ്പര്‍താരം മുഹമ്മദ് സലാ പെനാല്‍റ്റി പുറത്തേക്കടിച്ചു.
ആഫ്രിക്കയിലെ മറ്റ് മത്സരങ്ങളില്‍ നൈജീരിയയെ മറികടന്ന് ഘാന നാലാം ലോകകപ്പിന് യോഗ്യത നേടി. ണ്ട് മത്സരങ്ങളും സമനിലയിലായിരുന്നെങ്കിലും എവേ ഗോളിന്റെ ആനുകൂല്യമാണ് ഘാനയ്ക്ക് തുണയായത്. കോംഗോയെ രണ്ടാം പാദത്തില്‍ 4-1ന് തോല്‍പ്പിച്ച് മൊറോക്കോയും ലോകകപ്പിന് യോഗ്യത ഉറപ്പാക്കി. അള്‍ജീരിയയെ 2-1ന് മറികടന്ന കാമറൂണും ഖത്തറിലുണ്ടാവും.
ആദ്യപാദത്തില്‍ അള്‍ജീരിയയായിരുന്നു ജയിച്ചത്. എവേ ഗോളാണ് കാമറൂണിനും രക്ഷയായത്. മാലിയെ മറികടന്ന ടുണീഷ്യയും ലോകകപ്പിനെത്തും.
ക്രിസ്റ്റ്യാനോ ഖത്തറിലേക്ക്
ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും. പ്ലേ ഓഫ് ഫൈലനില്‍ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇറ്റലിയെ വിറപ്പിച്ച മാസിഡോണിയക്ക് കഴിഞ്ഞില്ല. 32-ാം മിനിറ്റില്‍ല്‍ ബ്രൂണോ ഫെര്‍ണാണ്ടസും റൊണാള്‍ഡോയും നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ ബ്രൂണോയുടെ വക ആദ്യ ലീഡ്.
രണ്ടാം പകുതിയില്‍ വീണ്ടും ബ്രൂണോ തന്നെ പോര്‍ച്ചുഗലിനായി വല കുലുക്കി. 66ആം മിനുട്ടില്‍ ജോട നല്‍കിയ മനോഹരമായ പാസ്. ബ്രൂണോയുടെ വോളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിരക്കാരന്റെ കൈകളാല്‍ മാസിഡോണിയയുടെ അത്ഭുത കഥയ്ക്ക് അന്ത്യം. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അഞ്ചാം ലോകകപ്പ്.
