ലീഗില്‍ 24 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡോര്‍ട്ട്മുണ്ടിനും ബയേണിനും 54 പോയിന്‍റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ ‍ഡോര്‍ട്ട്മുണ്ടാണ് ഒന്നാം സ്ഥാനത്തെങ്കിലും ബയേണില്‍ നിന്ന് കടുത്ത വെല്ലുവിളി ഉയരുകയാണ്

ബെര്‍ലിന്‍: ജർ‍മൻ ബ്യുണ്ടസ് ലിഗായിൽ ബയേൺ മൂണിച്ചിന് തകർപ്പൻ ജയം. ബൊറൂസിയ മൂസിന്‍ഗ്ലാപായെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബയേൺ തോൽപ്പിച്ചത്. രണ്ടാം മിനിട്ടിൽ മാർട്ടിനെസ് അഗ്വിനാഗയുടെ ഗോളിലൂടെയാണ് ബയേൺ മുന്നിലെത്തിയത്. തോമസ് മ്യുള്ളർ, ലെവാൻഡോസ്കി, നാബ്രി എന്നിവരും ബയേണിന് വേണ്ടി ഗോളുകൾ നേടി. സ്റ്റിൻഡിലിന്റെ വകയായിരുന്നു ബൊറൂസിയയുടെ ആശ്വാസ ഗോൾ.

തകര്‍പ്പന്‍ ജയത്തോടെ ബയേണ്‍ കിരീടപോരാട്ടവും ആവേശകരമാക്കി. ലീഗില്‍ 24 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡോര്‍ട്ട്മുണ്ടിനും ബയേണിനും 54 പോയിന്‍റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ ‍ഡോര്‍ട്ട്മുണ്ടാണ് ഒന്നാം സ്ഥാനത്തെങ്കിലും ബയേണില്‍ നിന്ന് കടുത്ത വെല്ലുവിളി ഉയരുകയാണ്.