ജംഷഡ്പൂര്‍: ചെന്നൈയിന്‍ എഫ്‌സി വിട്ട മലയാളി താരം സി കെ വിനീത് ജംഷഡപൂര്‍ എഫ്‌സിയില്‍. ക്ലബുമായി ഒരു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പ് വച്ചിരിക്കുന്നത്. വിനീതിന്റെ വരവ് ജംഷഡ്പൂര്‍ എഫ് സി അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം ആറിയിച്ചത്. 

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിക്ക് ശേഷം ചെന്നൈയിന്‍ എഫ് സിയിലേക്ക മാറുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് ഇപ്പോഴും വിനീത്. നേരത്തെ എടികെ, എഫ് സി ഗോവ ടീമുകള്‍ വിനീതിന് പിന്നാലെയുണ്ടായിരുന്നു. പഴയ ക്ലബായ ബംഗളൂരു എഫ് സിയിലേക്ക് പോകുമെന്നും അഭ്യൂഹമുണ്ടായി.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായുണ്ടായ പ്രശ്‌നങ്ങളാണ് താരത്തെ ക്ലബ് മാറാന്‍ ചിന്തിപ്പിച്ചത്. ചെന്നൈയിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിനീതിനായിരുന്നു.