മെസി-റൊണാള്‍ഡോ പോരാട്ടമായിരുന്നു അസാധുവാക്കിയ നറുക്കെടുപ്പില്‍ ഏറ്റവും ശ്രദ്ധേയം

സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League 2021-22) പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ നറുക്കെടുപ്പില്‍ (Round of 16 Redraw) ട്വിസ്റ്റ്. സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും നറുക്കെടുപ്പ് നടത്തുകയായിരുന്നു. പിഎസ്‌‌ജി- റയല്‍ മാഡ്രിഡ് (Paris Saint-Germain vs Real Madrid), അത്‌ലറ്റിക്കോ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Atletico Madrid vs Manchester United), ഇന്‍റര്‍ മിലാന്‍- ലിവര്‍പൂള്‍ (Inter vs Liverpool) മത്സരങ്ങളാണ് പ്രീ ക്വാര്‍ട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കുക. 

പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ്

എഫ്‌സി സാല്‍സ്ബഗ്- ബയേണ്‍ മ്യൂണിക്ക്
സ്‌പോര്‍ട്ടിങ് ക്ലബ്- മാഞ്ചസ്റ്റര്‍ സിറ്റി
ബെന്‍ഫിക്ക- അയാക്‌സ്
ചെല്‍സി- ലില്ലെ
അത്‌ലറ്റിക്കോ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
വിയ്യാറയല്‍- യുവന്‍റസ്
ഇന്‍റര്‍ മിലാന്‍- ലിവര്‍പൂള്‍
പിഎസ്‌ജി- റയല്‍ മാഡ്രിഡ്‌

മെസി-റോണോ അങ്കമില്ല!

മെസി-റൊണാള്‍ഡോ പോരാട്ടമായിരുന്നു അസാധുവാക്കിയ നറുക്കെടുപ്പില്‍ ഏറ്റവും ശ്രദ്ധേയം. ലിയോണല്‍ മെസിയുടെ ടീമായ പിഎസ്‌ജിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണെറ്റഡും അത്‌ലറ്റിക്കോ മാഡ്രിഡിന് ബയേണ്‍ മ്യൂണിക്കുമാണ് എതിരാളികളായി കിട്ടിയത്. റയല്‍ മാഡ്രിഡിന് ബെന്‍ഫിക്കയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിയ്യാറയലും ലിവര്‍പൂളിന് സാല്‍സ്‌ബര്‍ഗുമായായിരുന്നു അസാധുവാക്കിയ നറുക്കെടുപ്പില്‍ തെളിഞ്ഞ എതിരാളികള്‍.

പ്രീ ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരങ്ങള്‍ ഫെബ്രുവരി 15, 16, 22, 23 തീയതികളിലാണ് നടക്കുക. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് 8, 9, 15, 16 തീയതികളിലും നടക്കും. നോക്കൗട്ട് ഘട്ടത്തില്‍ എവേ ഗോള്‍ ആനുകൂല്യം ഇത്തവണ ഉണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. ഇരുപാദങ്ങളിലും സ്കോര്‍ തുല്യമായാല്‍ എക്സ്ട്രാ ടൈം അനുവദിക്കും. എക്സ്ട്രാ ടൈമിലും സ്കോര്‍ നില തുല്യമായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കും.

Scroll to load tweet…

ISL : നോര്‍ത്ത് ഈസ്റ്റിനെ ഗോള്‍ മഴയില്‍ മുക്കി ഹൈദരാബാദ് രണ്ടാം സ്ഥാനത്ത്

യൂറോപ്പയില്‍ ബാഴ്‌സയ്ക്ക്‌ നാപ്പോളി

യൂറോപ്പ ലീഗ് പ്ലേഓഫ് റൗണ്ടിൽ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക് ഇറ്റാലിയന്‍ ക്ലബ് നാപ്പോളി എതിരാളികൾ. ആദ്യപാദ മത്സരം ബാഴ്‌സ മൈതാനമായ കാംപ്നൗവിൽ ഫെബ്രുവരി 17ന് നടക്കും. ഒരാഴ്‌ചയ്ക്ക് ശേഷം നാപ്പോളി മൈതാനത്ത് രണ്ടാംപാദ മത്സരവും നടക്കും. 17 വർഷത്തിന് ശേഷമാണ് ബാഴ്‌സലോണ യൂറോപ്പ ലീഗിലെത്തുന്നത്. സ്കോട്ടിഷ് ചാമ്പ്യന്മാരായ റേഞ്ചേഴ്സ്, ബൊറൂസ്യ ഡോർട്ട്മുണ്ടിനെയും സെവിയ്യ, ഡൈനാമോ സാഗ്രെബിനെയും നേരിടും. പ്ലേഓഫിൽ ജയിക്കുന്ന ടീമുകൾ പ്രീ ക്വാർട്ടറിലെത്തും.

T20 World Cup : അന്ന് കോലിയുമായി എന്താണ് സംസാരിച്ചത് ?, മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ബാബറിന്‍റെ മറുപടി