ചെല്‍സി: ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ഇംഗ്ലണ്ടില്‍ കളിച്ച ആദ്യ മത്സരത്തിൽ ചെൽസിക്ക് ജയം. റീഡിംഗിനെ മൂന്നിനെതിരെ നാല് ഗോളിന് ചെൽസി തോൽപ്പിച്ചു. 13-ാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് ചെൽസി തിരിച്ചടിച്ചത്.

ചെൽസിക്കായി റോസ് ബാര്‍ക്ലി, കെനെഡി എന്നിവര്‍ ആദ്യ പകുതിയിൽ ഗോള്‍ നേടി. രണ്ടാം പകുതിയിൽ മെസൺ മൗണ്ട് നേടിയ ഇരട്ടഗോളില്‍ ചെൽസി ജയം ഉറപ്പാക്കി. ബുധനാഴ്ച രാത്രി റെഡ് ബുള്ളിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.