ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി എന്നിവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലീഗില്‍ യുനൈറ്റഡിന്റേയും ചെല്‍സിയുടെയും രണ്ടാമത്തെ സമനിലയാണിത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇരുവരുടെയും അക്കൗണ്ടില്‍ ഒുര ജയവും ഒരു തോല്‍വിയുമുണ്ട്.

ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷം  ചെല്‍സി, ഷെഫീല്‍ഡ് യുനൈറ്റഡിനോട് സമനില വഴങ്ങുകയായിരുന്നു. തമ്മി എബ്രഹാമിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. കല്ലം റോബിന്‍സണ്‍ ഷെഫീല്‍ഡിന്റെ ഒരു ഗോള്‍ നേടിയപ്പോള്‍ കര്‍ട്ട് സൗമയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് വിനയായി. 

സതാംപ്ടണെതിരെ ഡാനിയേല്‍ ജയിംസിനെതിരെ യുനൈറ്റഡ് ലീഡ് നേടി. എന്നാല്‍ ജാനിക് വെസ്റ്റര്‍ഗാര്‍ഡിന്റെ ഗോള്‍ സതാംപ്ടണ് സമനിലയൊരുക്കി. അവസാന 20 മിനിറ്റോളം സതാംപ്ടണ്‍ പത്ത് പേരുമായിട്ടാണ് കളിച്ചത്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാല് ഗോളിന് ബ്രൈറ്റണെ തോല്‍പ്പിച്ചു. ലെസ്റ്റര്‍ 3-1ന് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു. മറ്റു മത്സരഫലങ്ങള്‍: ക്രിസ്റ്റല്‍ പാലസ് 1- 0 ആസ്റ്റണ്‍ വില്ല, ന്യൂകാസില്‍ 1-1 വാറ്റ് ഫോര്‍ഡ്, വെസ്റ്റ് ഹാം 2- 0 നോര്‍വിച്ച് സിറ്റി.