യുവേഫ ചാംപ്യന്‍സ് ലീഗ് സാധ്യതകള്‍ സജീവമാക്കി ചെല്‍സി. പ്രീമിയര്‍ ലീഗില്‍ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ 1-0ത്തിന് തോല്‍പ്പിച്ചു.
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് സാധ്യതകള്‍ സജീവമാക്കി ചെല്‍സി. പ്രീമിയര്‍ ലീഗില്‍ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ 1-0ത്തിന് തോല്‍പ്പിച്ചു. മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് 36 മത്സരങ്ങളില്‍ 63 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള ലെസ്റ്ററിനും അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും 59 പോയിന്റ് വീതമുണ്ട്. ആദ്യ നാല് സ്ഥാനക്കാരാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുക.
ഒളിവര്‍ ജിറൂദിന്റെ ഗോളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്തായിരുന്നു ജിറൂദിന്റെ ഗോള്‍. കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കിയിട്ടും മുതലാക്കാന്‍ ചെല്‍സിക്കായില്ല.
ഇന്ന് നടക്കുന്ന മത്സത്തില്‍ ആഴ്‌സനല്‍ ചാംപ്യന്മാരായ ലിവര്‍പൂളിനെ നേരിടും. രാത്രി 12.45നാണ് മത്സരം. മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ നേരിടും.
